
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവിന്റെ 490 ഒഴിവുണ്ട്. വിവിധ വിഷയങ്ങളിലായാണ് ഒഴിവുകള്‍. ഗേറ്റ് 2024 സ്‌കോര്‍ അടിസ്‌ഥാനമാക്കിയാകും തെരഞ്ഞെടുപ്പ്. നിയമനം രാജ്യത്ത് എവിടെയുമാകാം. ഓണ്‍ലൈനായി മെയ് ഒന്നു വരെ അപേക്ഷിക്കാം.
ആര്‍ക്കിടെക്‌ചര്‍
ഒഴിവ്: 3; ശമ്പളം: 40,000-1,40,000 രൂപ; യോഗ്യത: ആര്‍ക്കിടെക്‌ചറില്‍ ബാച്ചിലര്‍ ബിരുദവും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്‌ചറില്‍ രജിസ്‌ട്രേഷനും; ഗേറ്റ് പേപ്പര്‍ കോഡ്: എ.ആര്‍; പ്രായപരിധി: 27 വയസ്.
എന്‍ജിനീയറിങ് (സിവില്‍)
ഒഴിവ്: 90; യോഗ്യത: സിവില്‍ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം; ഗേറ്റ് പേപ്പര്‍ കോഡ്: സി.ഇ; പ്രായപരിധി: 27 വയസ്.
എന്‍ജിനീയറിങ് (ഇലക്‌ട്രിക്കല്‍)
ഒഴിവ്: 106; ശമ്പളം: 40,000-1,40,000 രൂപ; യോഗ്യത: ഇലക്‌ട്രിക്കലില്‍ എന്‍ജിനീയറിങ് ടെക്‌നോളജി ബിരുദം; ഗേറ്റ് പേപ്പര്‍ കോഡ്: ഇ.ഇ; പ്രായപരിധി: 27 വയസ്.
ഇലക്‌ട്രോണിക്‌സ്
ഒഴിവ്: 278; ശമ്പളം: 40,000-1,40,000 രൂപ. യോഗ്യത: ഇലക്‌ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെ ഇലക്‌ട്രിക്കലിലോ ടെലികമ്യൂണിക്കേഷനിലോ ഇലക്‌ട്രോണിക്‌സിലോ ഉള്ള എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം; ഗേറ്റ് പേപ്പര്‍ കോഡ്: ഇ.സി; പ്രായപരിധി: 27 വയസ്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
ഒഴിവ്: 13; ശമ്പളം: 40,000-1,40,000 രൂപ; കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്‌്, ഐ.ടി/ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനീയറിങ്/ടെക്‌നിക്കല്‍ ബിരുദം/എം.സി.എ; ഗേറ്റ് പേപ്പര്‍ കോഡ്: സി.എസ്; പ്രായപരിധി: 27 വയസ്.
01.05.2024 അടിസ്‌ഥാനമാക്കിയായിരിക്കും ഉയര്‍ന്ന പ്രായപരിധി കണക്കാക്കുക. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്‌തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്; അപേക്ഷാഫീസ്: 300 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല.
ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ് എന്നിവ വിജ്‌ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ അപ്‌ലോഡ് ചെയ്യണം. വിജ്‌ഞാപനം www.aai.aero എന്ന വെബ്‌സൈറ്റില്‍.

