കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ ട്രെയിനി തസ്‌തികയില്‍ ഒഴിവുണ്ട്. വിവിധ വിഷയങ്ങളിലായി 314 ഒഴിവാണുള്ളത്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്‌റ്റീല്‍ പ്ലാന്റുകളിലും യൂണിറ്റുകളിലുമായിരിക്കും നിയമനം. പരിശീലനം രണ്ടുവര്‍ഷം. ഓണ്‍ലൈനായി ഈ മാസം 18 വരെ അപേക്ഷിക്കാം.
വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും:
മെറ്റലര്‍ജി-57; ഇലക്‌ട്രിക്കല്‍-64; മെക്കാനിക്കല്‍: 100; ഇന്‍സ്‌ട്രുമെന്റേഷന്‍-17; സിവില്‍-22; കെമിക്കല്‍-18; സെറാമിക്-6; ഇലക്‌ട്രോണിക്‌സ്-8; കമ്പ്യൂട്ടര്‍/ഐ.ടി (മൈന്‍സ്)-20; ഡ്രോട്ട്‌സ്‌കാന്‍-2.
സ്‌റ്റൈപ്പന്‍ഡ്: രണ്ടുവര്‍ഷത്തെ പരിശീലനകാലയളവില്‍ ആദ്യവര്‍ഷം 16,100 രൂപ, രണ്ടാംവര്‍ഷം 18,300 രൂപ. ആവശ്യമെങ്കില്‍ രണ്ടുവര്‍ഷത്തേക്കുകൂടി പരിശീലനം നീട്ടിനല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 26,600-38,920 ശമ്പളസ്‌കെയിലില്‍ എസ്-3 ഗ്രേഡില്‍ നിയമനം.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ. ഭിന്നശേഷിക്കാര്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും 40 ശതമാനം മാര്‍ക്ക് മതി. ഡ്രോട്ട്‌സ്‌മാന് ഡിപ്ലോമയ്‌ക്കു പുറമേ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായം: 18-23 വയസ് (ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവുണ്ട്). പ്രായവും യോഗ്യതയും 2024 മാര്‍ച്ച് 18 അടിസ്‌ഥാനമാക്കി കണക്കാക്കും.
കംമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ, സ്‌കില്‍ ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 മാര്‍ക്കിന്റെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളാണുണ്ടാവുക. ശാരീരിക ക്ഷമത സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്‌ഞാപനത്തിലുണ്ട്.
അപേക്ഷാഫീസ്: ഭിന്നശേഷി, എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 200 രൂപ. മറ്റുള്ളവര്‍ക്ക് 500 രൂപ.
വെബ്‌സൈറ്റ്: www.sail.co.in


