
മദ്യപാനവും പുകവലിയും അടക്കമുള്ള ലഹരികള് എല്ലാം തന്നെ ആരോഗ്യത്തിന് ഹാനീകരമാണെന്ന് അറിയാത്തതായി ആരും ഉണ്ടാകില്ല. എങ്കിലും സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ ഈ ലോകത്തിലുള്ള ആളുകളില് ഭൂരിഭാഗം പേരും ഇന്ന് ലഹരിക്ക് അടിമകളാണ്. എന്നാല് കുഞ്ഞുങ്ങളുണ്ടാകുമ്പോള് സ്ത്രീകള് മദ്യപാനവും പുകവലിയും മയക്കുമരുന്നിന്റെ ഉപയോഗവും എല്ലാം നിര്ത്താറുണ്ട്. പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാര്. എന്നാല് മിഷിഗണില് നിന്നുള്ള ഒരു യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള് വലിയ വിമര്ശനങ്ങള്ക്ക് വിധേയമായിരിക്കുന്നത്.
മിഷിഗണില് നിന്നുള്ള ബ്രിറ്റ് ഹിബ്ബിറ്റ്സ് എന്ന യുവതിയുടെ പരാമര്ശമാണ് ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ബ്രിറ്റിന് ആറ് വയസ്സുള്ള ഒരു മകളുണ്ട്. ബ്രിറ്റ് പറയുന്നത് ദിവസവും മൂന്ന് തവണ കഞ്ചാവ് ബ്രിറ്റ് കഞ്ചാവ് ഉപയോഗിക്കും എന്നാണ്. എന്നാല് അത് തന്നെ നല്ല ഒരു അമ്മയായി മാറാന് സഹായിക്കുന്നു എന്നാണ്. തനിക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ കുട്ടിയെ നോക്കാനുള്ള കഴിവ് കൂടുകയാണ് ചെയ്യുന്നത് എന്നാണ് ബ്രിറ്റ് പറയുന്നത്. അമ്മയുടെ കഞ്ചാവ് ഉപയോഗം ആറ് വയസ്സുകാരിയും കാണുന്നുണ്ട്. എന്നാല് അത് മുതിര്ന്നവര് കഴിക്കുന്ന മരുന്നാണ് എന്നും അതാണ് അമ്മ കഴിക്കുന്നത് എന്നാണ് ബ്രിറ്റ് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്.
മിഷിഗണില് 2018 നവംബറിലാണ് കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്നുമുതല് താന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാന് കഞ്ചാവിന്റെ ഉപയോഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്. മാത്രമല്ല നല്ല ക്ഷമാശീലമടക്കം സകലതും വര്ദ്ധിച്ചുമെന്നുമാണ് ബ്രിറ്റ് വാദിക്കുന്നത്. ഇതിനെല്ലാം കഞ്ചാവിനോട് നന്ദി പറയുന്നു എന്നും ബ്രിറ്റ പറയുന്നു. ഏതായാലും ബ്രിറ്റിന്റെ വെളുപ്പടത്തലിന് പിന്നാലെ നിരവധി ആളുകളാണ് വിമര്ശനവുമായി രംഗത്തെത്തിയത്.







Comments