
നോയ്ഡ: ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിടുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുമ്പോള്‍ പൗരത്വ ഭേഗദതി നിയമത്തില്‍ നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും വാനോളം പുകഴ്ത്തി എത്തുകയാണ് പാകിസ്താന്‍കാരി സീമാ ഹൈദര്‍. കഴിഞ്ഞ വര്‍ഷം നാലു കുട്ടികളുമായി ഇന്ത്യയില്‍ എത്തിയ സീമാ ഹൈദര്‍ താമസിക്കുന്നത് ഗ്രേറ്റര്‍ നോയ്ഡയിലാണ്.
തീരുമാനത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയേന്തി മോദിയുടേയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ വഹിച്ച് നിലല്‍ക്കുന്ന ചിത്രം ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. രാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നടപ്പാക്കി. ഇതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്താണോ വാഗ്ദാനം ചെയ്തത് അത് മോദിജി നടപ്പാക്കി. താന്‍ ജീവിതത്തില്‍ ഉടനീളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. വീഡിയോ മെസേജിലൂടെ സീമ പറഞ്ഞു. സച്ചിനും തന്റെ നാലു മക്കളില്‍ മൂന്നുപേരുമായി നില്ക്കുന്ന ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.
വിജ്ഞാപനം വന്നെങ്കിലും സീമാ ഹൈദറിന് ഇതിന്റെ ഗുണം കിട്ടുകയില്ല. പാര്‍ലമെന്റ് 2019 ല്‍ പാസ്സാക്കിയ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതോടെ പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ വന്നിട്ടുള്ളവര്‍ക്കാണ് അതിന്റെ ഗുണം കിട്ടുക. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ജൈനര്‍, ബുദ്ധിസ്റ്റുകള്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെല്ലാമാണ് അതിന്റെ ഗുണം കിട്ടുക.






