ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാദരയില് പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മനോജ് (30), സുമന് (28), ഉഇവരുടെ അഞ്ചും മൂന്നരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കെട്ടിടത്തില്‍ നിന്ന് ഒമ്പത് പേരെ രക്ഷാസേന ഒഴിപ്പിച്ചു. ഇടുങ്ങിയ റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അഗ്നിശമന സേനയ്ക്ക് അവിടേക്കുള്ള പ്രവേശനം ദുഷ്കരമായിരുന്നു






