
കോണ്‍ഗ്രസ് ആലത്തൂരിൽ പാട്ട് പാടി പ്രചാരണം നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ‘സഖാക്കള്‍ ആകെ അങ്കലാപ്പിലാണ്. അതിനിടയില്‍ പാട്ടുകൂടി വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്’, എന്ന അടിക്കുറിപ്പോടെ ചെണ്ടമേളത്തിനൊപ്പം പാട്ടുപാടുന്ന വിഡിയോ രമ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
നാടൻപാട്ട് മുതൽ നാടകഗാനം വരെ താൻ പാടുമെന്ന് രമ്യ പറയുന്നു. രമ്യാ ഹരിദാസ് പാട്ട് പാടുന്നില്ലെന്ന ട്രോളുകൾ വന്നു തുടങ്ങിയതിനു തൊട്ടു പിന്നാലെ പ്രചാരണപരിപാടികളിൽ പാടാൻ തുടങ്ങി.
അതേസമയം ആലത്തൂരിൽ രമ്യക്ക് മത്സരം കടുക്കുമെന്നാണ് കരുതുന്നത്. കാർഷിക മേഖലയായ ആലത്തൂരിൽ നെൽകർഷകർക്ക് നെല്ലെടുപ്പിന്റെ പൈസ മുടങ്ങിയതും മറ്റും പ്രചാരണായുധമാക്കും.






