ഇടുക്കി : ഇടുക്കി മലങ്കര ഡാമിലേക്ക് രാസമാലിന്യം ഒഴുകി വരുന്നു. നിരവധി ശുദ്ധജല പദ്ധതികളുള്ള, ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന ജലാശയം ആണ് ഇവിടം.രാവിലെ മുതൽ വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുകയാണ്. ജലാശയത്തിന്റെ സമീപവാസികൾ പരാതിപ്പെട്ടു. രാവിലെ ജലാശയത്തിൽ കുളിക്കാനിറങ്ങിയവരുടെ ശരീരത്തിൽ ചെറിച്ചിൽ ഉണ്ടായതായും പരാതി.
ഡാമിൽ പൂർണമായും രാസമാലിന്യം ഒഴുകി കിടക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഴ ശക്തമായതിനെ തുടർന്ന് മലങ്കര അണക്കെട്ടിലെ ജലനിരപ്പു കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിരുന്നു.

Comments