
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്.എഫെ്.എ.ഒ) നോട്ടിസ്. ഇടപാടുകളുടെ രേഖകളെല്ലാം ഇന്ന് ചെെന്നെ ഓഫീസില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ്.
നിര്‍ദേശം പാലിക്കാതിരുന്നാല്‍ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. നോട്ടീസ് കിട്ടിയ ചില കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.എക്സാലോജിക് സൊലൂഷന്‍സും കെ.എസ്.എ.ഡി.സിയും നല്കിയ ഹര്‍ജികളില്‍ അന്വേഷണം നടക്കട്ടെ എന്നു കോടതികള്‍ നിലപാടെടുത്തതോടെയാണ് എസ.്എ.ഫെ്.എ.ഒ. തുടര്‍നടപടികളിലേക്കു കടന്നത്. കേരളത്തില്‍മാത്രം 12 സ്ഥാപനങ്ങള്‍ക്കാണു നോട്ടിസ് ലഭിച്ചത്. എക്സാലോജിക് സൊലൂഷന്‍സിന്റെ ബാങ്ക് അക്കൗണ്ട വിശദാംശങ്ങള്‍ എസ്.എഫെ്.എ.ഒ. പരിശോധിച്ചിരുന്നു.
ഈ പരിശോധനയില്‍ ലഭിച്ച ിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്. എക്സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടീസിലെ പ്രധാന ചോദ്യം. ഉല്പന്നമോ സേവനമോ നല്‍കിയതിന് എക്സാലോജിക്കുമായി ഏര്‍പ്പെട്ട കരാറിന്റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയ്സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളില്‍നിന്നു രേഖകള്‍ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്.എഫെ്.എ.ഒ. ചെെന്നെ ഓഫീസിലെ കെ. പ്രഭു നോട്ടിസ് അയച്ചത്.2016-17 മുതലാണ് എക്സാലോജിക്കിനു സി.എം.ആര്.എല്‍. പണം െകെമാറിയത്.
ഐ.ടി. അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സി.എം.ആര്.എലിന്റെയും എക്സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്.എഫെ.്എ.ഒ. കണ്ടെത്തിയത്. മുന്‍പ് എന്ഫോഴെ്സ്മന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളില്‍നിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്.എഫെ്.എ.ഒയ്ക്കു െകെമാറിയിട്ടുണ്ട്.






