
ഒരു വിമാനത്തില്‍ നമ്മളും നമ്മുക്ക് പ്രിയപ്പെട്ടവരും മാത്രമായുള്ള യാത്ര പലപ്പോഴും പലവരുടെയും സ്വപ്നമാണല്ലേ? എന്നാല്‍ ഇവിടെ ഒരു ദമ്പതികള്‍ക്ക് ഈ സ്വപ്നം യാഥാര്ത്ഥമായിരിക്കുകയാണ്.സാധാരണയാത്രക്കാരായി ടിക്കറ്റ് ബുക്ക് ചെയ്തു വിമാനത്തില്‍ കയറിയതിന് ശേഷമാണ് ആ വിമാനത്തില്‍ യാത്രക്കാരി അവര്‍ മാത്രമേയൊള്ളുവെന്ന് അറിയുന്നത്.
2021-ലാണ് കെവിനും സാമന്ത മക്കുല്യനും ഗ്രീസിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ജെറ്റ് 17 വിമാനത്തിലായിരുന്നു അവരുടെ യാത്ര. അതിനായി വിമാനത്തില്‍ കയറിയപ്പോഴാണ് ദമ്പതികള്‍ ആ സത്യം അറിഞ്ഞത്, തങ്ങളല്ലാതെ ഈ വിമാനത്തില്‍ കയറാന്‍ മറ്റ് യാത്രക്കാരില്ല. അങ്ങനെ അവര്‍ രണ്ടുപേര്‍ മാത്രമായി വിമാനം പറന്നുയര്‍ന്നു. വിമാനത്താവളത്തില്‍ മറ്റ് യാത്രക്കാരെ കാണാതെ വന്നപ്പോള്‍ സാമന്തയും കെവിനും ആദ്യം കരുതിയത് തങ്ങള്‍ എത്താന്‍ വൈകിയിരിക്കാമെന്നും മറ്റ് യാത്രക്കാര്‍ ഇതിനോടകം തന്നെ വിമാനത്തിനുള്ളില്‍ കയറിക്കാണും എന്നുമാണ്. എന്നാല്‍, അവര്‍ വിമാനത്തില്‍ കയറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി കാരണം വിമാനത്തിനുള്ളില്‍ കാബിന്‍ക്രൂ അം?ഗങ്ങളല്ലാതെ ആരും ഉണ്ടായിരുന്നില്ല.
വിമാനത്തിലേക്ക് ക്യാപ്റ്റനും രണ്ട് ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരും ഊഷ്മളമായി അവരെ സ്വാ?ഗതം ചെയ്തു. തുടര്‍ന്നാണ് വിമാനത്തില്‍ ഇവര്‍ മാത്രമായിരിക്കുമെന്ന് അറിയിച്ചത്. ഒപ്പം ഇത് ഒരു സ്വകാര്യ ജെറ്റായി കരുതി യാത്ര ആസ്വദിച്ചുകൊള്ളാനും ക്യാപ്റ്റന്റെ ഓഫര്‍. അങ്ങനെ, ക്രൂ അംഗങ്ങളുമായി ചിരിച്ചും തമാശ പറഞ്ഞും അവര്‍ തങ്ങളുടെ 4 മണിക്കൂര്‍ നീണ്ട ഫ്ലൈറ്റ് യാത്ര പൂര്‍ത്തിയാക്കി. ഒരു ലോട്ടറി അടിച്ചതുപോലെ തോന്നുന്നു എന്നാണ് യാത്രയ്ക്ക് ശേഷം ദമ്പതികള്‍ പ്രതികരിച്ചത്.






