
ഒരേ വര്ഗത്തില്പെട്ട ജീവജാലങ്ങള് പരസ്പരം വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള് നാം സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇവയില് വലിയ മീനുകള് ചെറിയ മീനുകളെ ഭക്ഷണമാക്കുന്ന കാഴ്ചയായിരിക്കും കൂടുതല് ആളുകള്ക്കും സുപരിചിതം. എന്നാല് ഇതില് നിന്നെല്ലാം ഏറെ വിചിത്രമായ ഒരു വേട്ടയാടലിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്സിനിടയില് ഞെട്ടല് സൃഷ്ടിച്ചത്. എന്താണന്നല്ലേ? ഒരു ചീങ്കണ്ണി കുഞ്ഞിനെ നിലത്തടിച്ച് കൊന്നശേഷം അതിനെ ഭക്ഷണമാക്കുന്ന ഒരു വമ്പന് ചീങ്കണ്ണിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇത്.
@therealtarzann എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടാണ് ഭയാനകമായ കാഴ്ച പുറത്തുവിട്ടത്. വീഡിയോയില് കാടിനകത്തെ ഒരു തോട്ടിലൂടെ തോണിയില് സഞ്ചരിക്കുന്നതിനിടെയാണ് ഒരു യുവാവ് ഈ അപൂര്വ്വ കാഴ്ച കാണുന്നത്. ഉടന്തന്നെ അത് ക്യാമറയില് പകര്ത്തുകയായിരുന്നു. കുഞ്ഞി'െറ തല വായയ്ക്കുള്ളിലാക്കിയ ശേഷം ചീങ്കണ്ണി കരയില് ആഞ്ഞടിക്കുകയായിരുന്നു. ചീങ്കണ്ണികള് ഒന്ന് മറ്റൊന്നിനെ കൊല്ലുമെന്നത് പുതിയ അറിവാണെന്നും വീഡിയോ ഭയപ്പെടുത്തുന്നുവെന്നും ചിലര് കുറിച്ചു.







Comments