
ചാവക്കാട്: നഗരത്തില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ മൂന്ന് കടകള്‍ അടക്കം വലിയ നാശം. പുലർച്ചെ 1.30-ന് ഉണ്ടായ സംഭവത്തില്‍ അസീസ് ഫൂട് വെയർ അടക്കം മൂന്ന് കടകൾ കത്തിനശിച്ചു. തീപിടുത്തകാരണം വ്യക്തമായിട്ടില്ല.
നഗരമധ്യത്തിലെ പഴയ കെട്ടിടത്തിലാണ് അസീസ് ഫുട് വെയർ അടക്കം ടിപ്പ് ടോപ്പ്,ഫാൻസി,മറ്റൊരു ഡ്രസ് കട എന്നിവ പ്രവർത്തിക്കുന്നത്.ഈ മൂന്നു കടകളാണ് കത്തിയത്. ഗുരുവായൂർ, കുന്നംകുളം,തൃശൂർ എന്നിവടങ്ങളിൽ നിന്നായി 8 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി.
നാട്ടുകാരും മറ്റും തീ അണക്കാൻ രംഗത്തിറങ്ങി.കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.എൻ.കെ.അക്ബർ എംഎൽഎ സ്ഥലം സന്ദർശിച്ചു.






