
തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പ് ഓഫ് കോളജസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധക്കാരായ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.






