
വളര്‍ത്തുമൃഗങ്ങളെ ജീവന് തുല്യമായി സ്നേഹിക്കുന്നവരെ നമ്മുക്ക് അറിയാം. എന്നാല്‍ സാധാരണയായി നാം അത്തരത്തില്‍ സ്നേഹിക്കുന്നത് നായയോ പൂച്ചയോ മാറ്റോ ആരിക്കും. എന്നാല്‍ ഇവിടെ ഒരു രണ്ട് വയസ്സുകാരന് ചങ്ങാതിയായുള്ളത് കാക്കയാണ്.
thedodo എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഓട്ടോ എന്ന രണ്ട് വയസ്സുകാരനും റസ്സല്‍ എന്ന കാക്കയും തമ്മിലുള്ള അപൂര്‍വസൗഹൃദം വ്യക്തമാക്കുന്ന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കാക്ക വീട്ടില്‍ വളര്‍ത്തുന്ന ഒരു പക്ഷിയല്ല. ഓട്ടോയുടെയും വളര്ത്തുപക്ഷിയല്ല റസ്സല്‍. പക്ഷേ, ഇരുവരും തമ്മിലുള്ള സൗഹൃദം ആരേയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്. അത് വീഡിയോ ഒരു തവണ കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാവും.
വീഡിയോയില്‍ ഓട്ടോ ഒരു വഴിയിലൂടെ നടക്കുന്നത് കാണാം. ഒപ്പം തന്നെ റസ്സലും ഉണ്ട്. മണിക്കൂറുകളോളം ഇരുവരും ഒരുമിച്ച് കളിക്കാറുണ്ട് എന്ന് വീഡിയോയില്‍ എഴുതിയിരിക്കുന്നത് കാണാം. എല്ലാ സമയവും റസ്സല്‍ അവിടെ ഉണ്ടാവാറില്ല. എന്നാല്‍ ഓട്ടോയെ വെളിയില്‍ കണ്ടാല്‍ റസ്സല്‍ പിന്നെ അവിടെ നിന്നും മാറാറില്ല എന്നാണ് പറയുന്നത്. ഓട്ടോ അകത്തിരിക്കുമ്പോള്‍ റസ്സല്‍ പുറത്ത് ജനാലയ്ക്കരികില്‍ വന്നിരിക്കുന്നത് കാണാം.






