
സ്വന്തം വീട്ടില്‍ നിന്ന് മാറി ദൂര സ്ഥലങ്ങളിലേക്ക് പോകുന്ന നിരവധി ആളുകള്‍ ഉണ്ട്. വീട്ടില്‍ മറ്റാളുകള്‍ ആരുമില്ലെങ്കില്‍ വീട് പൂട്ടിയിട്ടിട്ടാകും ആളുകള്‍ ജോലിസ്ഥലങ്ങളിലേക്ക് പോകുന്നത്. ചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും എടുത്തായിരിക്കും തിരികെ വീട്ടിലേക്ക് എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ജോലിക്ക് പോയി തിരികെ എത്തുമ്പോള്‍ വീടില്ലാത്തൊരാളായി മാറിയാല്‍ എന്തു ചെയ്യും. സമാനമായ അവസ്ഥയിലൂടെയാണ് ലൂട്ടണ് ടൗണില്‍ നിന്നുള്ള മൈക്ക് ഹാളിനും കടന്നുപോയത്.
1990 ലാണ് മൈക്ക് ഹാള്‍ ഈ വീട് വാങ്ങുന്നത്. എന്നാല്‍ 2021 ല്‍ 131000 യൂറോയ്ക്ക് (1,37,99,095.95 ഇന്ത്യന്‍ രൂപ)-യ്ക്ക് തന്റെ വീട് മറ്റൊരാള്‍ക്ക് വിറ്റ വിവരമാണ് ഹാള്‍ അറിയുന്നത്. ജോലി ആവശ്യത്തിനായി നോര്‍ത്ത് വെയില്‍സിലായിരുന്നു ഹാളിന്റെ താമസം. അതിനാല്‍ തന്നെ വീട് വിറ്റതോ മറ്റൊരു ഉടമ ഇപ്പോള്‍ തന്റെ വീടിനുണ്ട് എന്ന കാര്യങ്ങള്‍ ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. അയല്‍ക്കാരാണ് ഹാള്‍ അവിടെയെങ്കിലും വീട്ടില്‍ ലൈറ്റുകള്‍ തെളിയുന്നുണ്ട്. മറ്റാരൊക്കെയോ അവിടെ താമസിക്കുന്നുണ്ട് എന്നും അയാളെ അറിയിച്ചത്.
വിവരം അറിഞ്ഞയുടനെ ഹാള്‍ തിരക്കിട്ട് തന്റെ വീട്ടിലെത്തി. അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. വീടിന്റെ പുതിയ ഉടമകളാണ് അവകാശപ്പെടുന്നുവര് അവിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തന്റെ താക്കോല്‍ കുറേനേരം ഉപയോഗിച്ചിട്ടും വീട് തുറക്കാന്‍ കഴിഞ്ഞില്ല. പെട്ടന്ന് ആരോ വാതില്‍ തുറന്നു. ആ സമയം വീടിനകത്ത് മുഴുവന്‍ ഫര്‍ണിച്ചറുകള്‍ ആയിരുന്നു. താന്‍ ഞെട്ടിപ്പോയി എന്ന് ഹാള്‍ പറയുന്നു.
ഇതിന് പിന്നാലെ ഹാള്‍ കേസിന് പോയി. ഒരു വ്യാജ ലൈസന്‍സും അതുവഴി മറ്റ് വ്യാജരേഖകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കിയാണ് വീട് മറ്റൊരാളുടെ പേരിലാക്കിയിരിക്കുന്നത് എന്ന് പിന്നാലെ തെളിഞ്ഞു. ഒടുവില്‍ നിയമപേരാട്ടത്തിനൊടുവില്‍ ഹാള്‍ തന്റെ വീട് തന്റെ തന്നെ പേരിലാക്കി.






