
മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയാണ്. മോഡലിങ്ങ് രംഗത്തു നിന്നുമാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ തേടി അവസരങ്ങളെത്തുന്നത്. റിയാലിറ്റി ഷോയിലെ സെക്കന്റ് റണ്ണറപ്പായിരുന്നു റെബ.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് താരത്തിന്റെ ആദ്യ സിനിമ. ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികായാണ് അഭിനയിച്ചത്. ആദ്യസിനിമക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളെത്തി. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് മുഴുനീളയുള്ള നായികാവേഷം ചെയ്തത്.
ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിയോണ്‍ മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റണിഞ്ഞ ഫോട്ടോസാണ് റെബ പങ്കുവച്ചിരിക്കുന്നത്. ത്രീ പീസ് ഫോര്‍മല്‍ സ്യൂട്ടാണ് താരം അണിഞ്ഞിരിക്കുന്നത്. ക്രോപ്പ് ടോപ്പും പാന്റും ബ്ലെയിസറുമണിഞ്ഞെത്തിയ ഫോട്ടോസ് ആരാധകരേറ്റെടുത്ത് കഴിഞ്ഞു.
ഫോര്‍മല്‍ വെയറില്‍ ഗ്ലാമറസ്സ് ലുക്കാണ് താരം പരീക്ഷിച്ചിരിക്കുന്നത്. കണ്ണിന് ഹൈലൈറ്റ് നല്‍കിയുള്ള മേക്കപ്പാണ് താരം ചെയ്തിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഇയര്‍ സ്റ്റഡാണ് താരം ഔട്ട്ഫിറ്റിനോടൊപ്പം ആക്സസറൈസ് ചെയ്തിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള ചെരുപ്പാണ് താരം ഔട്ട്ഫിറ്റിനോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് കമന്റുകളും ലൈക്കുകളുമായെത്തുന്നത്. സെലിബ്രിറ്റികളും കമന്റുകളുമായെത്തിയിട്ടുണ്ട്.
‘നിങ്ങളാരാണന്ന് മനസ്സിലാക്കിയാല്‍ തന്നെ മാറ്റം വരുന്നു. ഈ അറ്ററില് വളരെ ശക്തയായി തോന്നുന്നു. എനിക്ക് എന്തും നേടാനാകും എന്നപോലെ ആത്മവിശ്വാസവും കരുത്തും. അത് സത്യമാണ്. അതാണ് ശരിക്കുമുള്ള ശക്തി.' എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
കീര്‍ത്തി സമ്പത്താണ് താരത്തിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. പളനി അപ്പന് സുബ്രമണ്യനാണ് താരത്തിന്റെ മനോഹരമായ ഫോട്ടോകളെടുത്തിരിക്കുന്നത്. പ്രക്കാട്ട് വര്‍ക്കാണ് താരത്തിന്റെ മേക്കപ്പിന് പിന്നില്‍.നിധി ആന്റ് മഹകിലേതാണ് റെബയുടെ ഔട്ടഫിറ്റ്. പുത്തന്‍ മേക്കോവര്‍ താരത്തിന് നന്നായി ഇണങ്ങുന്നു. തൃപ്തി മോഹകയിലേതാണ് താരത്തിന്റെ ഇയറിങ്ങ്സ്.
ബണ്ഹെയര്സ്റ്റൈലിലാണ് താരത്തിന്റെ ഹെയര്‍സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. നൂര്‍ മേക്കപ്പാണ് താരത്തിന്റെ ഹെയര്‍സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് റെബ പങ്കുവച്ച പുത്തന്‍ ഫോട്ടോകള്‍. സിനിമക്ക് പുറമേ മോഡലിങ്ങിലും താരം സജീവമാണ്.






