ഉയരം പേടിയായിരുന്ന യുവതി തന്റെ ഭയം മാറ്റാനായി നടത്തിയ ശ്രമം മരണത്തില്‍ കലാശിച്ചു. ഭയം മാറാനായി പാരാഗ്ലൈഡിംഗ് യാത്ര നടത്തിയ യുവതിയാണ് മരണപ്പെട്ടകത്. യാത്രയ്ക്കിടയില്‍ യുവതി വനത്തിനുള്ളിലേക്ക് വീണ് മരിക്കുകയായിരുന്നു. കൊളംബിയയില്‍ നിന്നുള്ള 27 കാരയായ ഡാനിയേല ബാരിയോസ് ആണ് മരിച്ചത്. ഇവരുടെ മൃതദേഹം സമീപത്തെ വനത്തില്‍ നിന്നും അഗ്നിശമനസേനാംഗങ്ങള്‍ കണ്ടെടുത്തു. പര്‍വ്വതങ്ങള്‍ക്ക് മുകളിലൂടെ പറക്കാനുള്ള ഭയം അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിത ദുരന്തം ഇവരെ തേടിയെത്തിയത്.
ജന്മനാടായ ഡോസ്ക്വെബ്രഡാസില് നിന്നാണ് യുവതി യാത്ര ആരംഭിച്ചത്. പൈലറ്റിനൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കലാര്ക്ക മേഖലയിലെ എല്‍ കാസ്റ്റില്ലോ പര്‍വതനിരയില്‍ നിന്ന് പറന്നുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ക്വിന്‍ഡിയോ അല്‍ ലിമൈറ്റ് കമ്പനി നടത്തുന്ന ഗ്ലൈഡറിലാണ് അവര്‍ യാത്ര ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, അപകടകാരണം എന്താണെന്ന് വ്യക്തമല്ല. 200 മീറ്ററോളം താഴെയുള്ള വനത്തിലേക്കാണ് ഡാനിയേല വീണത്.
കൂടെയുണ്ടായിരുന്ന പൈലറ്റ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അപകടവേളയില്‍ പൈലറ്റിന് ഗ്ലൈഡര്‍ നിര്‍ത്താന്‍ സാധിച്ചില്ലെന്നും എല്‍ കൊളംബിയാനോ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിന്നീട് പ്രാദേശിക അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇവര്‍ മരിച്ചിരുന്നു. യുവതി ഗ്ലൈഡറിലെ കസേരയില്‍ നിന്ന് തെന്നിവീണതാകാം എന്നാണ് പ്രഥമിക നിഗമനം. എന്നാല്‍, ഗ്ലൈഡറിലെ ഇരിപ്പിടം തകരുകയോ അവിടെ നിന്ന് തെന്നിവീഴുകയോ ചെയ്യാന്‍ ഒരു സാധ്യതയുമില്ലെന്ന് ചില പാരാഗ്ലൈഡിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഗ്ലൈഡര്‍ ശരിയായി ഘടിപ്പിച്ചിട്ടില്ലാത്തതിനാലാവാം ദാരുണമായ അന്ത്യത്തില്‍ കലാശിച്ചതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
മൃതദേഹത്തിനരികില്‍ നിന്ന് പാരാഗ്ലൈഡിങ് ഇരിപ്പിടം തകര്‍ന്നതിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് കാലാര്ക്ക അഗ്നിശമന സേനാ വക്താവ് ക്യാപ്റ്റന്‍ ഹാവിയര്‍ ആര്ക്കോണ്ടെ റോഡ്രിഗസ് പറഞ്ഞു. ഫാഷന്‍ ഡിസൈന്‍ പഠനം പൂര്‍ത്തിയാക്കിയ ഡാനിയേല ബാരിയോസ് ഒരു സംരഭകയാണ്. ഏഴു വയസ്സുള്ള മകനുണ്ട് ഇവര്‍ക്ക്. ഭയം മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞ ശേഷമായിരുന്നു ഡാനിയേല ഈ സാഹസത്തിന് മുതിര്‍ന്നത്.

Comments