രാജ്യമെമ്പാടുമുള്ള ആളുകള്‍ ഹോളി ആഘോഷങ്ങളില്‍ മുഴുകയിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആയിരകണക്കിനാളുകളാണ് വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ പങ്കുച്ചേര്ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയാണ് നെറ്റീസണ്‍സില്‍ കൗതുകം സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഒരു ഹോളി ആഘോഷത്തിന്റെ വീഡിയോയാണ് ഇത്.
ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ പ്രശ്സതമായ കോര്‍ഫെ കാസില്‍ നടന്ന ഹോളി ആഘോഷമാണിത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം സംഘടിപ്പിച്ചത്. കോട്ടയുടെ ഗാംഭീര്യമുള്ള പശ്ചാത്തലം നിറങ്ങളില്‍ മുങ്ങി. ഇന്ത്യന്‍ പാചകരീതികളും ബോളിവുഡ് നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി. നാഷണല്‍ ട്രസ്റ്റിന്റെ പങ്കാളിത്തത്തോടെ ബോണ്‍മൗത്ത്, പൂള്, ക്രൈസ്റ്റ് ചര്‍ച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന് എന്നിവ ചേര്‍ന്നാണ് റാംഗ് ബാഴ്സ്-കളേഴ്സ് ഓവര്‍ കോര്‍ഫ് കാസില്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
മാര്‍ച്ച് 23 നടന്ന പരിപാടിയില്‍ ഏകദേശം 3000 ഓളം ആളുകള്‍ പങ്കെടുത്തു. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കൊട്ടാരം അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യന്‍ പൗരന്മാര് ആഘോങ്ങളില്‍ പങ്കെടുത്തു. ജന്മനാട്ടിലെ ആഘോഷങ്ങള്‍ക്ക് പകരമാകില്ലെങ്കിലും ഇത്തരം ആഘോഷപരിപാടികള്‍ തങ്ങള്‍ക്ക് നല്കുന്ന സന്തോഷം ചെറുതല്ലെന്നും പലരും വ്യക്തമാക്കി.

Comments