
തികച്ചും അപൂര്‍വ്വവും അവിസ്മരണീയവുമായ ഒരു അനുഭവം നല്കാന് ഒരുങ്ങുകയാണ് ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി(Space VIP). ബഹിരാകാശത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. 2025 ല്‍ ഇത് സാധ്യമാകുമെന്നാണ് സ്പേസ് വിഐപി അറിയിച്ചിരിക്കുന്നത്.
2025-ല്‍ ഭൂമിയില്‍ നിന്ന് പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന സ്പേസ് പെഴ്സ്പെക്റ്റീവിന്റെ നെപ്ട്യൂണ്‍ ക്യാപ്സ്യൂളില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മുകളില്‍ സഞ്ചരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പി ഒരുക്കുന്നത്. ഈ ബഹിരാകാശ വിരുന്നിന് താത്പര്യമുള്ളവര്‍ ചിലവഴിക്കേണ്ടത് 4 കോടി രൂപയാണ്. യാത്രക്കാര്‍ക്ക് മാത്രമാണ് ഈ യാത്രയ്ക്ക് പങ്കെടുക്കാനാകുക. 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച 50 റസ്റ്റോറന്റുകളുടെ ഗൈഡില്‍ അഞ്ചാം സ്ഥാനത്തെത്തിയ ഡാനിഷ് റസ്റ്റോറന്് ആല്ക്കെമിസിറ്റിലെ ഷെഫായ റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങള്‍ തയാറാക്കും.
ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പേസ് ക്യാപ്സ്യൂള്‍ ആയിരിക്കും ഇത് ഈ ചരിത്ര യാത്രയുടെ ആവേശം പങ്കുവച്ച റാസ്മസ് മങ്ക്, യാത്ര പോലെ തന്നെ തന്റെ വിഭവങ്ങള്‍ പുതുമയുള്ളതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ബഹിരാകാശ യാത്രികര്‍ക്കൊപ്പം അദ്ദേഹവും യാത്രയില്‍ പങ്കുചേരും. കൂടുതല്‍ യാത്രകര് സംഘടിപ്പിക്കാനും പിന്നീട് കൂടുതല്‍ ആളുകള്‍ക്ക് അനുഭവം ആസ്വദിക്കാനും അവസരം നല്‍കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.






