
വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം സാമൂഹിക സേവനത്തിലും, പ്രകൃതി സംരക്ഷണത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും വേണ്ടിയുള്ള പരിശ്രമങ്ങളിൽ ഊന്നൽ കൊടുക്കുന്നു. ക്രൈസ്തവസഭകൾ ദാരിദ്ര്യം, അസമത്വം, അനീതി തുടങ്ങിയ മാനവികതയെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ വളരെ ഉത്തരവാദിത്വത്തോട് കൂടിയാണ് പ്രവർത്തിക്കുന്നത്. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളിലും ക്രിസ്ത്യൻ സാമൂഹിക സിദ്ധാന്തത്തിന്റെ തത്വങ്ങളിലും വേരൂന്നിയ സഭ സമൂഹത്തിൽ നീതിയും അനുകമ്പയും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുന്നതിന് സജീവമായി ശ്രമിക്കുന്നു. എല്ലാ മനുഷ്യരുടെയും അന്തസ്സ് സംരക്ഷിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ ലോകത്തിന് വെളിച്ചമായി പ്രവർത്തിക്കുന്നു. പാവപ്പെട്ടവർക്ക് സമൂഹത്തിൽ മുൻഗണന നൽകണമെന്ന് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഊന്നി പറയുന്നു. ഒപ്പം തന്റെ പ്രവർത്തിയിലൂടെ നമ്മെ അനുഭവസ്ഥരാക്കി തീർക്കുന്നു.
ദാരിദ്ര്യം, അസമത്വം, അനീതി തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ നീതിയോടും അനുകമ്പയോടും ഐക്യദാർഢ്യത്തോടും പ്രതിബദ്ധതയോടെയാണ് സഭ സമീപിക്കുന്നത്. ബൈബിൾ പഠിപ്പിക്കലുകളുടെയും സഭാ തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ, സഭ ഓരോ മനുഷ്യന്റെയും അന്തർലീനമായ അന്തസ്സിനെ അംഗീകരിക്കുന്നു; കൂടാതെ ദരിദ്രർക്ക് മുൻഗണന നൽകുന്നു. സാമൂഹിക നീതിയെ പ്രോത്സാഹിപ്പിക്കുന്നു.എല്ലാ വിഭാഗം ആളുകളോടും ഉള്ള ഐക്യദാർഢ്യം വളർത്തുന്നു.വാദവും പ്രായോഗിക പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു. സാമൂഹിക ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലൂടെ, കൂടുതൽ നീതിയും മാനുഷികവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സഭ ശ്രമിക്കുന്നു. ഈ കാലഘട്ടത്തിൽ ക്രിസ്ത്യൻ സമൂഹത്തിന് ലോകസമാധാനത്തിന്റെ ദൗത്യം നീതിബോധത്തോടെ നിർവഹിക്കുന്ന ഒരു പിതാവുണ്ട്. അത് ഏറെ ആശ്വാസം നൽകുന്നതാണ് ലോകജനതയ്ക്ക്.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും ഇന്ത്യയിലെ എല്ലാ മതങ്ങളിലുമുള്ള ആളുകളെ ഉയർത്തുന്നതിൽ ക്രിസ്ത്യൻ സമൂഹം മികച്ച പങ്ക് വഹിക്കുന്നു. സമുദായങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും അവർക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന ചിലർ രാജ്യത്തിന് സമാധാനം നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ ക്രിസ്ത്യൻ സമൂഹം സമാധാനത്തിനും ഐക്യത്തിനും സുസ്ഥിരവും സുശക്തവുമായ ലോകത്തിനായി പ്രവർത്തിക്കുന്നു.
(ലേഖകന്‍ ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പറാണ്)




