ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ വിവിധ തസ്‌തികകളിലായി 82 ഒഴിവുണ്ട്. എയര്‍വിങ്ങിലെ ഗ്രൂപ്പ് സി തസ്‌തികകളിലും എന്‍ജിനീയറിങ് വിഭാഗത്തിലെ ഗ്രൂപ്പ് ബി, സി തസ്‌തികകളിലുമാണ് ഒഴിവ്. ഓണ്‍ലൈനായി ഏപ്രില്‍ 14 വരെ അപേക്ഷിക്കാം.
അസിസ്‌റ്റന്റ് എയര്‍ ക്രാഫ്‌റ്റ് മെക്കാനിക് (അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍): ഒഴിവ്-8; യോഗ്യത: ഡയറക്‌ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍നിന്നുള്ള ഗ്രൂപ്പ് എക്‌സ് ഡിപ്ലോമ; പ്രായപരിധി: 28 വയസ്; ശമ്പളം: 29,200-92,300 രൂപ.
കോണ്‍സ്‌റ്റബിള്‍ (സ്‌റ്റോര്‍മാന്‍):
ഒഴിവ്-3; യോഗ്യത: സയന്‍സ് ഉള്‍പ്പെട്ട പത്താം ക്ലാസ് വിജയം/തത്തുല്യവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും; പ്രായം: 20-25 വയസ്. ശമ്പളം: 29,200-92,300 രൂപ.
സബ് ഇന്‍സ്‌പെക്‌ടര്‍ (വര്‍ക്‌സ്):
ഒഴിവ്-13; യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ; പ്രായപരിധി: 30 വയസ്; ശമ്പളം: 21,700-69,100 രൂപ.
ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്‌ടര്‍ (ഇലക്‌ട്രിക്കല്‍):
ഒഴിവ്-9; യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ; പ്രായം: 30 വയസ്; ശമ്പളം: 35,400-1,12,400 രൂപ.
ഹെഡ്‌കോണ്‍സ്‌റ്റബിള്‍ (പ്ലംബര്‍):
ഒഴിവ്-1; യോഗ്യത: പത്താംക്ലാസ്/തത്തുല്യം, പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐയോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമോ; പ്രായം: 18-25 വയസ്. ശമ്പളം: 25,500-81,100 രൂപ.
ഹെഡ് കോണ്‍സ്‌റ്റബിള്‍ (കാര്‍പ്പെന്റര്‍):
ഒഴിവ്-1; യോഗ്യത: പത്താംക്ലാസ്/തത്തുല്യം, കാര്‍പ്പെന്റര്‍ ട്രേഡില്‍ ഐ.ടി.ഐയോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമോ; പ്രായം: 18-25 വയസ്. ശമ്പളം: 25,500-81,100 രൂപ.
കോണ്‍സ്‌റ്റബിള്‍ (ജനറേറ്റര്‍):
ഒഴിവ്-13; യോഗ്യത: പത്താംക്ലാസ്/തത്തുല്യം, ഇലക്‌ട്രീഷ്യന്‍/വയര്‍മാന്‍/ഡീസല്‍/മോട്ടോര്‍ മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐയോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമോ; പ്രായം: 18-25 വയസ്. ശമ്പളം: 21,700-69,100 രൂപ.
കോണ്‍സ്‌റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്):
ഒഴിവ്: 14; യോഗ്യത: പത്താംക്ലാസ്/തത്തുല്യം, ഇലക്‌ട്രിക്കല്‍ വയര്‍മാന്‍/ലൈന്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐയോ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമോ; പ്രായം: 18-25 വയസ്. ശമ്പളം: 21,700-69,100 രൂപ.
വിശദവിവരങ്ങള്‍ https://rectt.bsf.gov.in എന്ന വെബ്‌സൈറ്റില്‍.


