ഡല്‍ഹിയിലെ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതികളിലെ ഒഴിവുകളിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 07/2024, 08/2024 നമ്പറുകളിലാണു വിജ്‌ഞാപനം. ആകെ 142 ഒഴിവാണുള്ളത്. ഓണ്‍ലൈനായി ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.
പ്യൂണ്‍/ഓര്‍ഡര്‍ലി/ഡാക് പ്യൂണ്‍
ഒഴിവ്: 99; യോഗ്യത: പത്താംക്ലാസ്/തത്തുല്യം; പ്രായം: 18-27 വയസ്; ശമ്പളം: 21700-69100 രൂപ.
ൈഡ്രവര്‍/സ്‌റ്റാഫ് കാര്‍ ൈഡ്രവര്‍:
ഒഴിവ്-12; യോഗ്യത: പത്താംക്ലാസ്/തത്തുല്യവും എല്‍.എം.വി ലൈസന്‍സും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും; പ്രായം: 18-27 വയസ്; ശമ്പളം: 25,500-81,100 രൂപ.
മറ്റ് തസ്‌തികകളും ഒഴിവും:
പ്രോസസ് സെര്‍വര്‍-3, ബുക്ക് ബൈന്‍ഡര്‍-1, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-2, സ്വീപ്പര്‍/സഫായ് കര്‍മചാരി-12, ചൗക്കിദാര്‍-13.
തെരഞ്ഞെടുപ്പിന് ഒബ്‌ജക്‌ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയുണ്ടാവും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും പൊതുവിജ്‌ഞാനവും ആസ്‌പദമാക്കിയാണു ചോദ്യങ്ങള്‍. പരീക്ഷ ഡല്‍ഹിയിലായിരിക്കും.
അപേക്ഷാഫീസ്: 100 രൂപ ഓണ്‍ലൈനായി അടയ്‌ക്കണം. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്‌തഭടന്മാര്‍ക്കും ഫീസില്ല.
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: http://sdssb.edlhi.gov.inn


