ചേര്‍ത്തല: വെറ്ററിനറി മെഡിസിന് കോഴ്സ് പഠിക്കാന്‍ ഫിലീപ്പീന്‍സില്‍ പോയ മലയാളി വിദ്യാര്‍ഥി കുടുങ്ങി. വീട്ടുകാര്‍ ആശങ്കയില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ അലോഷ്യസ് വില്‍സന്റെ മകന് സാവിയോ അലോഷ്യസാണ്(31) ഫിലിപ്പീന്‍സിലെ സാന്‍കാര്‍ലോസില്‍ ദുരിതജീവിതം നയിക്കുന്നത്. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നിയമ നടപടികള്‍ക്കും സാധ്യതയുണ്ട്.
വീട്ടില്‍നിന്നും മലയാളികള്‍ വഴിയെത്തിക്കുന്ന തുക ഉപയോഗിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. 2016ലാണ് കര്ലോസിലെ വിര്‍ജെന്‍ മിലാഗ്രാസു സര്വകലശാലയില് കോഴ്സിനു ചേര്‍ന്നത്. നാലു വര്‍ഷത്തെ പഠനത്തിന് 15 ലക്ഷമാണ് ചെലവ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോഴും കോഴ്സ് പൂര്‍ത്തിയായിട്ടില്ല. ഇതിനോടകം 37 ലക്ഷത്തോളം ചെലവായതായും 10 ലക്ഷം അടിയന്തരമായി നല്‍കണമെന്നാണ് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്നും പിതാവ് അലോഷ്യസ് വില്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്നു പുറത്താക്കി. പലയിടങ്ങളിലായാണ് ഇപ്പോള്‍ താമസിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കോഴ്സ് നീണ്ടതടക്കം പ്രതിസന്ധിക്കു കാരണമായതായി വീട്ടുകാര്‍ പറഞ്ഞു.
പഠനത്തിനൊപ്പം ജോലിയെന്ന സാധ്യതയിലാണ് കോഴ്സിനു ചേര്‍ന്നത്. മെഡിസിന് മേഖലയില്‍ ഫിലിപ്പീന്‍സില്‍ താല്‍ക്കാലിക ജോലി അനുവദനീയമല്ലെന്നതും തിരിച്ചടിയായി. നിയമ നടപടികളിലേക്കു കടന്നാല്‍ വര്‍ഷത്തെ പഠന സര്‍ട്ടിഫിക്കറ്റും ആറു മാസത്തെ പരിശീലന സര്‍ട്ടിഫിക്കറ്റുമടക്കം നഷ്ടമാകാന്‍ സാധ്യതയുണ്ട്. 10ലക്ഷം കൂടി നല്കിയാല് പരിഹാരമുണ്ടാക്കാമെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മകന്റെ പഠനത്തിനായി കിടപ്പാടം പണയപ്പെടുത്തിയ കുടുബത്തിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.

Comments