
മലപ്പുറം : കുറ്റിപ്പുറത്ത് കുടിവെളളം എടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഊരോത്ത് പളളിയാലില് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങളായ അറുമുഖന് (29) , മണി (35) എന്നിവര്‍ വെട്ടേറ്റത്.
ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. പൈപ്പില്‍ നിന്ന് വെളളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ തമ്മിലാണ് ഇന്ന് രാവിലെ തര്‍ക്കം തുടങ്ങിയത്. ഇത് പിന്നീട് പുരുഷന്മാര് തമ്മിലുളള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
സംഘര്ഷത്തിനൊടുരില് മണിക്ക് തലയില്‍ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. നെഞ്ചത്ത കൊടുാവാള് കൊണ്ടുളള വെട്ടേറ്റ്പാടുണ്ട് . മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. പ്രദേശവാസികളായ മൂന്ന് പേര് ആക്രമിച്ചെന്നാണ് അറുമുഖനും മണിയും പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.






