
തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരങ്ങളില്‍ മുന്‍പന്തിയിലാണ് ജ്യോതിക. താരത്തിന്റെ ഭര്‍ത്താവും അഭിനേതാവുമായ സൂര്യയാകട്ടെ തമിഴകത്തിന്റെ സ്വന്തം സൂപ്പർതാരവും. ഇടയ്ക്ക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും പൂര്‍വ്വാധികം തിളങ്ങിയാണ് ജ്യോതിക വീണ്ടും തമിഴകത്തിന്റെ പ്രിയ അഭിനേത്രിയായത്. സിനിമകളില്‍ മാത്രമല്ല വര്‍ക്കൗട്ടുകളിലും മുന്‍പന്തിയിലാണ് താരം. ജിമ്മില്‍ വർക്ക്ഔട്ട് ചെയ്യുന്ന വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ഇടയ്ക്ക് ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം.
ഇപ്പോഴിതാ ഇരട്ടി മധുരവുമായിട്ടാണ് താരത്തിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ. ഭർത്താവായ സൂര്യയ്ക്കൊപ്പമുള്ള വർക്ക്ഔട്ട് ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഡബിള്‍ സ്വെറ്റ്, ഡബിള്‍ ഫണ്‍’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജ്യോതികയാണ് വിഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് രണ്ടു താരങ്ങളും. വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ട്രെന്‍ഡിംഗായി. ആരാധകർ ഏറ്റെടുത്ത വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്.. കപ്പിള്‍ ഗോള്‍സ് എന്നാണ് പലരുടെ കമന്റ് ചെയ്തിരിക്കുന്നത്.
ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവാ’ യാണ് സൂര്യയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പീരിയോഡിക് ത്രീഡി ചിത്രമാണ് കങ്കുവാ. പത്ത് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.
കാതലാണ് ജ്യോതിക നായികയായ ചിത്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയത്. സ്വവര്‍ഗാനുരാഗിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി കാതലിലെത്തിയത്. മമ്മൂട്ടി നായകനായ കാതലില്‍ ജ്യോതികയുടെ കഥാപാത്രം പ്രധാനപ്പെട്ട ഒന്നായിരുന്നു. ജിയോ ബേബിയാണ് കാതലിന്റെ സംവിധായകൻ. ചിത്രം നിര്‍മിച്ചത് മമ്മൂട്ടിയാണ്.






