
തിരുവനന്തപുരം : യാത്രക്കാരുടെ പരാതിയക്ക് പരിഹാരം കണ്ടെത്തി കെഎസ്ആര്‍ടിസി. ബസ് യാത്രക്കടിയില് ഇനി വെയില് കൊളളുമെന്ന പരാതി വേണ്ട. വെയില് കൊള്ളാതെയും കാറ്റുകൊണ്ടും യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്.
പകല്‍ സമയത്ത് ബസില്‍ കയറിയാല്‍ യാത്രക്കാരുടെ പ്രധാന പ്രശ്നം വെയിലടിക്കാത്ത സീറ്റ് കണ്ടുപിടിക്കുക എന്നതാണ്. ഈ പ്രശ്നത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ഇനി സൂര്യന്റെ ദിശ നോക്കി സീറ്റ് കണ്ടത്തേണ്ടതില്ലെന്ന അര്‍ത്ഥം
സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാനാണ് തീരുമാനിച്ചത്. ഇതിനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മൊത്തം 151 കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളാണുളളത് . ആദ്യഘട്ടത്തില്‍ 75 ബസിലും ഘട്ടംഘട്ടമായി ബാക്കി ബസിലും കര്‍ട്ടനിടും.






