
ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോര്‍ബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്‌കുലാന്റാ എന്നാണ്.
ഇവയെ തെക്കന്‍ കേരളത്തില്‍ 'കപ്പ' എന്നും വടക്കന്‍ കേരളത്തില്‍ 'പൂള' എന്നും മധ്യകേരളത്തില്‍ പല പ്രദേശങ്ങളിലും 'കൊള്ളി' എന്നുമാണ് അറിയപ്പെടുന്നത്.
മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ട്കപ്പയും കാണപ്പെടുന്നത്. പോര്‍ച്ചുഗീസ്‌കാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തില്‍ കപ്പകൃഷി തുടങ്ങിയത്.
ഇപ്പോള്‍ കേരളത്തിലെ പല തട്ടുകടകളിലും ഹോട്ടലുകളിലും നല്ലൊരു ശതമാനം ഓര്‍ഡറുകളും കപ്പ ബിരിയാണിക്കുണ്ട്. കപ്പ വേവിച്ചത് കഴിച്ചാന്‍ മടിയുള്ളവരും ഇപ്പോള്‍ കപ്പ ബിരിയാണി കിട്ടിയാല്‍ ഒരു പിടിപിടിക്കും. എത്രയ്ക്കും ഇഷ്ടമാണ് മലയാളികള്‍ക്ക് ഇപ്പോള്‍ കപ്പ ബിരിയാണിയുടെ രുചി..!
കപ്പ - ഒരു കിലോ
തേങ്ങാ ചിരകിയത് - ഒരു മുറി
പച്ചമുളക് - മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി - അര ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ - രണ്ടു ടേബിള്‍സ്പൂണ്‍
കറിവേപ്പില - മൂന്ന് തണ്ട്
കടുക് - ഒന്നര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
കപ്പ തോലുകളഞ്ഞ് ചെറുകഷണങ്ങളാക്കി കൃത്യം മുങ്ങുംവിധം വെള്ളമൊഴിച്ച് നുറുക്കി പത്തുമിനിറ്റ് വേവിക്കുക. വെള്ളം ഒഴിച്ചുകളയുക. ചിരകിയ തേങ്ങ, മുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് വേവിച്ച കപ്പയുടെ മുകളില്‍ വിതറിയ ശേഷം അല്പമിനിറ്റുകള്‍ ആവികയറ്റുക. തീ കൊടുത്തിയശേഷം നന്നായി ചേര്‍ത്തിളക്കുക. വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ കപ്പയുമായി ചേര്‍ത്തിളക്കി വയ്ക്കാം.
കറിക്ക് വേണ്ട സാധനങ്ങള്‍
എല്ലോടുകൂടിയ ബീഫ് നുറുക്കിയത് - അരക്കിലോ
മല്ലിപ്പൊടി - അഞ്ചു ടേബിള്‍സ്പൂണ്‍
മുളകുപൊടി - ഒന്നോ, രണ്ടോ ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടേബിള്‍സ്പൂണ്‍
ഇറച്ചിമസാല - ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - ഒരു കഷണം
സവാള അരിഞ്ഞത് - രണ്ടെണ്ണം
കറിവേപ്പില - രണ്ടു രണ്ട്
വെള്ളം - അരക്കപ്പ്
തയാറാക്കുന്നവിധം:
എല്ലാ ചേരുവയും ഇളക്കിച്ചേര്‍ക്കുക. ഇറച്ചി മൃദുവാകുംവരെ വേവിക്കുക. അല്പം ചാറ് അവശേഷിക്കുംവിധം വറ്റിച്ചെടുക്കുക. ഈ കറി ആദ്യം തയ്യാറാക്കിയ കപ്പയില്‍ ചേര്‍ത്ത്, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ മുകളില്‍ തളിച്ച് നന്നായി ഇളക്കിയെടുക്കുക. രുചികരമായ 'കപ്പ ബിരിയാണി ചൂടോടെ സേര്‍വ് ചെയ്യാം.'






