
സിങ്കിന്റെ സാന്നിധ്യം കാരറ്റ്, സവാള, ഉരുളക്കിഴങ്ങ് എന്നിവയില്‍ യഥേഷ്ടം ഉള്ളതുകൊണ്ട് ഗര്‍ഭപൂര്‍വകാലത്ത് കഴിക്കാവുന്നതാണ്. സൂപ്പ് രൂപത്തിലായതുകൊണ്ട് പോഷക ഗുണങ്ങളൊന്നും നഷ്ടപ്പെടുന്നില്ല. ഇടനേരങ്ങളില്‍ കഴിക്കാവുന്നതാണ്. ലെറ്റൂസ് ഇലകള്‍ ഗര്‍ഭകാലത്ത് അത്യന്താപേക്ഷിതമായ ഫോളിക് ആസിഡിന്റെ കലവറയാണ്.
ജന്മവൈകല്യമുള്ള കുഞ്ഞ് പിറക്കാതിരിക്കാന്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണിയാകാന്‍ ഒരുങ്ങുമ്പോള്‍ തന്നെ കഴിച്ചു തുടങ്ങുന്നത് നല്ലതാണ്. ഗര്‍ഭം ധരിച്ച ആദ്യ ദിനങ്ങള്‍ പലപ്പോഴും അറിയാതെ പോകും എന്നതിനാല്‍ ഫോളിക് ആസിഡ് അടങ്ങിയ ഈ വിഭവം അത്യുത്തമമാണ്.
കാരറ്റ് - 1/2 കപ്പ്
സവോള, ഉരുളക്കിഴങ്ങ് നുറുക്കിയത് - 1/2 കപ്പ്
ലെറ്റൂസ് ഇല നുറുക്കിയത് - 1/2 കപ്പ്
ഒലീവ് എണ്ണ - 1 ടീസ്പൂണ്‍
പച്ചക്കറികള്‍ വേവിച്ച് ഊറ്റിയെടുത്ത വെള്ളം - 3 കപ്പ്
തേന്‍ - 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഒലിവ് എണ്ണ ഒഴിച്ച് ചൂടാക്കി സവാള, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ചത് ചേര്‍ക്കുക. ലെറ്റൂസ് ഇലയും പച്ചക്കറി വേവിച്ച് ഊറ്റിയെടുത്ത വെള്ളവും ചേര്‍ത്ത് വഴറ്റിയെടുക്കുക. ശേഷം തയാറാക്കിയ സൂപ്പില്‍ രണ്ടു ടീസ്പൂണ്‍ തേന്‍ ഒഴിച്ച് ഉപയോഗിക്കാം.






