കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുമ്പോള്‍ നാലുമണി വിഭവമായി കൊടുക്കാവുന്ന നല്ലൊരു പലഹാരമാണിത്. മറ്റ് ലഡുവില്‍നിന്ന് വ്യത്യസ്തമായ രുചിയാണ് ഇതിന്. ഊര്‍ജ്ജം പകരുന്ന പ്രോട്ടീന്‍ ലഡ്ഡു കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
നിലക്കടല ചെറുതായി വറുത്ത് പൊടിച്ചത് - 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് വറുത്ത് പൊടിച്ചത് - 10 ഗ്രാം
ശര്‍ക്കര പൊടിച്ചത് - 50 ഗ്രാം
ഏലയ്ക്കായ പൊടിച്ചത് - ഒരു സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം എടുത്ത് നെയ്യ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കാം. ഉണക്കമുന്തിരി നെയ്യില്‍ വറുത്ത് ഉരുളകളുടെ മുകളില്‍ വച്ച് അലങ്കരിക്കാം.






