
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു വിമല രാമൻ. തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ മികച്ച വേഷങ്ങളാണ് താരം അനശ്വരമാക്കിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇപ്പോൾ അഭിനയ രംഗത്ത് സജീവമാവുകയാണ് വിമല രാമൻ.
അജ്മൽ അമീറിനൊപ്പം അഭിനയിച്ച പ്രണയകാലം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർക്കൊപ്പവും നായികയായി വിമല രാമൻ വേഷമിട്ടിരുന്നു. മോഹൻലാലിനൊപ്പം കോളേജ് കുമാരൻ എന്ന ചിത്രത്തിലായിരുന്നു നായികയായി അഭിനയിച്ചത്.
'ഷീ അവാർഡ്സ്' നടത്തിയ ഒരു ചടങ്ങിൽ പങ്കെടുക്കുവാനായാണ് താരം ഈ സാരിയിൽ എത്തിയതെന്ന് മുൻ പോസ്റ്റിൽ പറയുന്നുണ്ട്. വിവിധ മേഖകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്ന ഒരു അവാർഡ് ദാന ചടങ്ങാണ് ഇത്. ഇതിൽ 'ഷീ ബ്യൂട്ടി അവാർഡ്സ് 2024' ആണ് വിമല രാമന് ലഭിച്ചത്.
ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന വിമല രാമൻ ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു. തമിഴിനും തെലുങ്കിനും പുറമെ ഒട്ടേറെ മലയാള സിനിമകളിലും വിമല രാമൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിൽ പലതും സൂപ്പർ താരങ്ങൾക്ക് ഒപ്പമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു ഭരതനാട്യം നർത്തകി കൂടിയാണ് വിമല രാമൻ.സിഡ്നിയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 2004ൽ മിസ് ഇന്ത്യ ഓസ്ട്രേലിയ പട്ടവും സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു വിവരുടെ സിനിമയിലേക്കുള്ള കടന്നുവരവ്.
സാരിയിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു കണ്ണാടിക്ക് മുൻപിൽ നിന്ന് പോസ് ചെയ്ത് തുടങ്ങിയ ചിത്രത്തിൽ കറുത്ത സാരിയാണ് താരം ധരിച്ചിരിക്കുന്നത്. കൂടുതൽ മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെയാണ് വിമല രാമൻ ചിത്രങ്ങളിൽ ഉള്ളത്. ഒരു നെക്ളേസ് മാത്രമാണ് താരം സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്.
വിഘ്നേശ് സാരംഗമാണ് ചിത്രങ്ങൾ പകർത്തിയത്. ഇബ്രാഹിം എന്നയാളാണ് മേക്കപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്. എന്തായാലും ഫോട്ടോ പെട്ടെന്ന് തന്നെ ആരാധകരുടെ കണ്ണിൽ ഉടക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തതും ഷെയർ ചെയ്തതും.






