
സാധാരണയായി അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കാറുണ്ട്. എന്നാല്‍ പിഴയൊടുക്കിയ ശേഷം വാഹനം നമ്മുക്ക് തിരികെ കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ ദില്ലിയില്‍ നിന്നുള്ള ഒരു 20 കാരന്റെ ബൈക്കും പോലീസ് പിടിച്ചെടുത്തു. എന്നാല്‍ പിഴയൊടുക്കി ബൈക്കുമായി അതേവേഗത്തില്‍ പോയ വന്‍ തിരിച്ച് പോലീസ് സ്റ്റേഷന് കയറേണ്ടി വന്നു.
ഇനി സംഭവം എന്താണന്നല്ലേ? അനധികൃതമായി പാര്‍ക്ക് ചെയ്തതിന് കൃഷ്ണ ഗൗതം എന്ന യുവാവിന്റെ വാഹനം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ഒടുവില്‍ പിഴയൊടുക്കി ഗൗതം തന്റെ വണ്ടി തിരികെ എടുക്കാന്‍ എത്തുകയും ചെയ്തു. എന്നാല്‍ വണ്ടി തിരികെ എടുത്ത് മടങ്ങിപ്പോകുന്നതിന് പകരം തിരക്കുള്ള റോഡില്‍ വച്ച് അഭ്യാസപ്രകടനം നടത്തുകയായിരുന്നു അവന്. തുടര്‍ന്ന് പോലീസ് ഇവനെ കയ്യോടെ പിടികൂടുകയും ചെയ്തു.
എന്നാല്‍ തന്റെ വണ്ടി പിടിച്ചെടുത്ത പോലീസിനോട് പ്രതികാരം ചെയ്യുന്നതിന് വേണ്ടിയാണ് താന്‍ റോഡില്‍ അഭ്യാസ പ്രകടനം നടത്തിയത് എന്നാണ് ഗൗതം പറയുന്നത്. ബൈക്കുമെടുത്ത് വരുന്നതിന്റെ മാസ് വീഡിയോ ആയിരുന്നു അവന്റെ ലക്ഷ്യം. കൂട്ടുകാരനാണ് വീഡിയോ പകര്‍ത്തിയത്.






