352 ദിവസം കൊണ്ട് ആഫ്രിക്ക മുഴുവന്‍ ഓടിത്തീര്‍ത്ത് ചരിത്രനേട്ടം സ്വന്തമാക്കി യുകെ സ്വദേശിയായ 27 കാരന് റസ് കുക്ക് എന്ന യുവാവ്. ഹാര്‍ഡസ്റ്റ് ഗീസര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 352 ദിവസങ്ങളിലായി, 10,000 മൈലുകള്‍ താണ്ടിയാണ് ആഫ്രിക്കയിലെ 16 രാജ്യങ്ങളിലൂടെ സഞ്ചരിച്ചത്. യാത്രാമധ്യേ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും തന്റെ സ്വപ്നം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇപ്പോള്‍ റസ് കുക്ക്. കാട്ടില്‍ വഴിതെറ്റിയും പരിക്കുപറ്റിയും ഭക്ഷ്യ വിഷബാധയേറ്റും മറ്റും പലതരത്തിലുള്ള പ്രശ്നങ്ങള്‍ കുക്കിന് നേരിടേണ്ടി വന്നു. യാത്രക്കിടെ തോക്ക് ചൂണ്ടി തനിക്കെതിരെ കവര്‍ച്ചാ ശ്രമം വരെ നടന്നതായും യുവാവ് വെളിപ്പെടുത്തി.
എന്നാല്‍ ഈ പ്രതിസന്ധിയിലൊന്നും തളരാതെ എങ്ങനെയും തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു റസ് കുക്ക്. അദ്ദേഹത്തിന്റെ ഈ നേട്ടം പലര്‍ക്കും അവിശ്വസനീയമായ കാര്യം തന്നെയാണ്. അതും 10,000 മൈലുകള്‍ ഓടി തീര്‍ക്കുക എന്നത് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ദൂരമാണ്. കൂടാതെ ഈ യാത്രയുടെ അവസാന ഘട്ടത്തില്‍ എടുത്ത ചിത്രങ്ങള്‍ കുക്ക് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. ' ആഫ്രിക്ക മുഴുവന്‍ ഓടി തീര്‍ക്കുന്ന ആദ്യത്തെ വ്യക്തി. ദൗത്യം പൂര്‍ത്തിയായി' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.
വെല്ലുവിളികള്‍ നിറഞ്ഞ ഈ ലക്ഷ്യത്തിലെത്താന്‍ കുക്ക് കാണിച്ച സ്ഥിരോത്സാഹത്തെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിച്ച് ഇപ്പോള്‍ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റ് ചെയ്തിരിക്കുന്നത്. ' ഞാന്‍ ഒരിക്കലും ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല. അവിശ്വസനീയമായ തന്റെ കഠിനാധ്വാനം കൊണ്ട് എന്തിനെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം റസ് കുക്ക് ഇതിലൂടെ എനിക്ക് നല്കുന്നു. നന്ദി, സുഹൃത്തേ. ''എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. നമീബിയ, അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂണ്‍, നൈജീരിയ, ബെനിന്‍, തോഗോ, ഘാന, ഐവറി കോസ്റ്റ്, ഗിനിയ, സെനെഗാള്‍, മൗറിറ്റാനിയ, അള്‍ജീരിയ, റാസ് ഏഞ്ചല എന്നീ രാജ്യങ്ങളിലൂടെയാണ് ഓടിയാണ് അദ്ദേഹം ഏപ്രില്‍ ഏഴിന് തന്റെ പര്യടനം പൂര്‍ത്തിയാക്കിയത്.

Comments