
താൻ എല്ലാവരേക്കാളും മുകളിലാണെന്ന് സംഗീത സംവിധായകൻ ഇളയരാജ. പകർപ്പവകാശ ഹർജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു പരാമർശം. ഇളയരാജയുടെ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയായിരുന്നു പരാമർശം.
എന്നാൽ ഇതിനെതിരെ ഇളയരാജ രംഗത്തെത്തുകയായിരുന്നു. തുടർന്ന് പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെതിരെയാണ സ്വകാര്യ കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
നിർമാതാക്കളിൽ നിന്നു പണം വാങ്ങിയതോടെ ഇളയരാജയ്ക്ക് പാട്ടുകളുടെ മേലുള്ള അവകാശം നഷ്ടമായെന്നാണ് കമ്പനി ചൂണ്ടിക്കാട്ടിയത്. ഈ ഹർജിയിലെ വാദത്തിനിടെയാണ് കമ്പനി ഇളയരാജയ്ക്കെതിരെ രംഗത്തെത്തിയത്. എല്ലവരേക്കാളും മുകളിലാണ് താനെന്നാണ് ഇളയരാജ കരുതുന്നത് എന്നായിരുന്നു കമ്പനിയുടെ പരാമർശം. അത് താൻ എല്ലാവരേക്കാളും മുകളിലാണ് എന്നാണ് ഇളയരാജയുടെ അഭിഭാഷകൻ പറഞ്ഞത്. കേസ് ഏപ്രിൽ 16ലേക്കു നീട്ടി.






