
മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായകന്‍ ബിജു നാരായണന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുളള കൂടിക്കാഴ്ച. ‘വെളുപ്പിന് 3.30 ന് നെടുമ്പാശ്ശേരിയില്‍, ഒരാള്‍ ജര്‍മനിയിലേക്കും മറ്റൊരാള്‍ അമേരിക്കയിലേക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഗായകന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നത്. ഭൂരിഭാഗം പേരും ഓര്‍ത്തെടുത്തത് ഇരുവരും ഒന്നിച്ച എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനമായ ‘കേളീ വിപിനം വിജനം’ എന്ന പാട്ടാണ്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തിറങ്ങിയ 'മാന്ത്രികം' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി ബിജു നാരായണന്‍ ആലപിച്ച ഈ ഗാനം ആരാധകര്‍ക്ക് ഇന്നും ഏറെപ്രിയപ്പെട്ടതാണ്.
ആരാധകരുടെ കമന്റുകൾക്ക് മറുപടിയുമായി ബിജു നാരായണനും രംഗത്തെത്തി. മോഹൻലാലിന് വേണ്ടി താൻ പാടിയ ഈ സൂപ്പർഹിറ്റ് ഗാനത്തിന്റെ മുപ്പതാം വർഷമാണിതെന്നും, തമ്പി കണ്ണന്താനം എസ് പി വെങ്കിടേഷ്, ഒഎന്‍വി എന്നിവരെ മിസ് ചെയ്യുന്നുണ്ടെന്നും ബിജു നാരായണന്‍ മറുപടി നല്‍കിയിട്ടുണ്ട്.






