
വിവാഹഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. വിവാഹദിനത്തിലെ മാത്രമല്ല വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും കാണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു മെഹന്ദി ആഘോഷത്തിന്റെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ മൊത്തം ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. വീഡിയോയില്‍ ഉള്ള വധുവും വരനുമാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയത്.
@whatashot.wedding എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ വിവാഹത്തിന് മുന്നോടിയായിട്ടുള്ള മെഹന്ദി ആഘോഷമാണ് കാണുന്നത്. ആ വീഡിയോയില്‍ വരന് വധുവിനോട് പെരുമാറുന്ന രീതിയാണ് ആളുകളെ ആകര്‍ഷിച്ചത്. മെഹന്ദി നടക്കുന്ന സമയത്ത് വരന് വധുവിന് പഴങ്ങള്‍ വായില്‍ വച്ചുകൊടുക്കുന്നതാണ് ആദ്യം തന്നെ വീഡിയോയില്‍ കാണുന്നത്. വരന് ഒരു കുട്ടിയോടെന്ന പോലെ വാത്സല്യത്തോടെയാണ് അവളോട് പെരുമാറുന്നത്. അതിനിടയില്‍ വധു കണ്ണിറക്കി കാണിക്കുന്നതും കാണാം.
ഇരുവരുടെ കുസൃതി നിറഞ്ഞ പെരുമാറ്റം തന്നെയാണ് എല്ലാവരെയും ആകര്‍ഷിച്ചത്. ' വരന്മാരാവാന് പോകുന്നവര്‍ ശ്രദ്ധിച്ചോളു, മെഹന്ദിയുടെ 4-6 മണിക്കൂര്‍ വിലപ്പെട്ടതും ആഘോഷകരവുമാക്കാം എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. വൈറലായ വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്.






