തിരിക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്നും പലരും ഓണ്‍ലൈന്‍ ഭക്ഷ്യ ശൃംഖലകളെയാണ് ആശ്രയിക്കുന്നത്. ഭക്ഷണവും, പച്ചക്കറിയും അടക്കം നിരവധി സാധനങ്ങള്‍ ഡെലിവറി ഏജന്റുകള്‍ വീടിന്റെ പടിക്കല്‍ എത്തിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ വേറിട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഗുരുഗ്രാമില്‍ പലചരക്ക് സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാന്‍ വന്ന സ്വിഗ്ഗി ഏജന്റ് ഫ്ലാറ്റിന് പുറത്ത് ഊരിയിട്ടിരുന്ന ഷൂസുമായി മുങ്ങുന്ന വീഡിയോയാണ് ഇത്. സാധനങ്ങളുമായി എത്തിയ യുവാവ് ആദ്യം തന്നെ ഫ്ലാറ്റിന് പുറത്ത് കിടന്ന ഷൂസ് നോക്കി വെക്കുന്നുണ്ട്. ശേഷം വാതില്‍ തുറന്ന് ഒരു സ്ത്രീ സാധനങ്ങള്‍ വാങ്ങി കതകടച്ചു കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒന്നു മിനിറ്റ് നോക്കിയ ശേഷം യുവാവ് പടികള്‍ ഇറങ്ങി പോകുന്നത് വിഡിയോയില്‍ കാണാം. പിന്നീട് വീണ്ടും പതിയെ പടികള്‍ കയറി ഷൂസ് തുണിയില്‍ പൊതിഞ്ഞു കൊണ്ടു പോകുന്നതും വിഡിയില്‍ കാണാം.
തനിക്ക് ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി നടത്തിയ മോഷണം പക്ഷേ സിസിടിവില്‍ കുടുങ്ങി. സ്വിഗ്ഗിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്
വിഡിയോ. എക്സിലൂടെ ഇപ്പോള്‍ വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. സ്വിഗ്ഗിയുടെ ഡ്രോപ്പ് ആന്റ് പിക്ക് അപ്പ് സര്‍വീസ്, ഡെലിവറി ബോയി തന്റെ സുഹൃത്തിന്റെ ഷൂസുമായി കടന്നു, എന്നിട്ടും ഇതുവരെ അയാളുടെ വിവരങ്ങള്‍ തരാന്‍ സ്വിഗ്ഗി തയ്യാറായിട്ടില്ലെന്ന കുറുപ്പുമായാണ് എക്സില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.

Comments