
ബാങ്കുകളില്‍ പോകാത്തതായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ ബാങ്കുകളില്‍ ചെല്ലുന്നതിന് പ്രത്യേകിച്ച് ഡ്രസ്സ് കോഡുണ്ടോ? അതോ ഇനി പ്രത്യേക വസ്ത്രങ്ങള്‍ ഏതെങ്കിലും ധരിക്കരുത് എന്നുണ്ടോ? എന്നാല്‍ അത്തര ഒരു സാഹചര്യമാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാഗ്പൂരിലെ ബ്രാഞ്ചില്‍ ചെന്ന ഒരു യുവാവലിന് ഉണ്ടായത്. ഇയാള്‍ ഷോട്ട്സ് ധരിച്ചു എന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന് യുവാവിനെ ബാങ്കില്‍ കയറാന്‍ അനുവദിച്ചില്ല.
സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വീഡിയോയില്‍ ഒരാള്‍ സെക്യൂരിറ്റി ജീവനക്കാരനുമായി യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് കാണാന്‍ സാധിക്കുന്നത്. യുവാവിന്റെ വഴി മുടക്കി നില്‍ക്കുകയാണ് സെക്യൂരിറ്റി ജീവനക്കാരന്. ഷോര്‍ട്സ് ധരിച്ചുകൊണ്ട് ബാങ്കിന്റെ അകത്ത് കടക്കാന്‍ സാധ്യമല്ല എന്നാണ് ഇയാള്‍ യുവാവിനോട് പറയുന്നത്. ബാങ്കിലേക്ക് കടക്കുന്നതിന് ആളുകള്‍ എന്തെങ്കിലും പ്രത്യേക വസ്ത്രം ധരിക്കണം എന്ന് നിയമമുണ്ടോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. എന്നാല്‍, സെക്യൂരിറ്റി ജീവനക്കാരന് ഇതിന് മറുപടി ഒന്നും തന്നെ നല്‍കുന്നില്ല. കളക്ടറോടും ആര്‍ബിഐയോടും ഈ ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയാണ് എന്നും വീഡിയോയിലെ കാപ്ഷനില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ബാങ്കില്‍ പ്രവേശിക്കുന്നതിന് അങ്ങനെ പ്രത്യേകിച്ച് ഇന്ന ഡ്രസ് ധരിക്കണം എന്ന നിയമം ഒന്നുമില്ല എന്നാണ് ചിലര്‍ പ്രതികരിച്ചത്. ഇത് വിവേചനമാണ് എന്നും ഇതിനെതിരെ നടപടിയെടുക്കേണ്ടതുണ്ട് എന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
@gharkekalesh pic.twitter.com/Tzitxkh1RB
— Arhant Shelby (@Arhantt_pvt) April 11, 2024






