
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ക്ക് ആഘോഷങ്ങളാണ്. ഓരോ വിശേഷാവസരങ്ങളും താരങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇക്കഴിഞ്ഞ ദിവസം മലയാളികള്‍ ഏറെ സന്തോഷത്തോടെ വരവേല്‍ക്കുന്ന വിഷു നാളായിരുന്നു. പതിവു പോലെ താരദമ്പതിമാരായ നയന്‍താരയും സംവിധായകന് വിഘ്നേഷും മക്കള്‍ക്കൊപ്പം ഈ വിഷുക്കാലവും ആഘോഷിച്ചു.
ഇപ്പോഴിതാ മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നയന്‍താരയും വിഘ്നേഷും. ‘‘വിഷു, തമിഴ് പുതുവത്സരാശംസകൾ .... ദൈവം നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ...’’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. കസവു ചുരിദാറില്‍ അതിസുന്ദരിയായ നയന്‍സും കസവു മുണ്ടും ഷര്‍ട്ടുമണിഞ്ഞ് വിഘ്നേഷും മക്കളായ ഉയിരും ഉലകവും ചിത്രങ്ങളില്‍ തിളങ്ങുന്നത് കാണാം.
അടുത്തിടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ നയന്‍താരയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ മക്കളെ കൈയിലെടുത്ത താരങ്ങളെ കാണാം. ഒരു ചിത്രത്തില്‍ നയന്‍സും വിക്കിയും പ്രണയത്തോടെ മുഖത്തോടു മുഖം നോക്കി നില്ക്കുന്നതുമുണ്ട്.






