ഇന്ത്യൻ കായിക പ്രേമികൾക്ക് എന്നും ആവേശമാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും ഐപിഎല്ലിൽ തിളങ്ങുകയാണ് താരം.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തില്‍ അണിനിരന്ന ആരാധകരെ ആവേശത്തിലാക്കിയ ധോണിയുടെ ബാറ്റിംഗ് വെടികെട്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മത്സരത്തിന്റെ അവസാന ഓവറില്‍ ക്രീസിലെത്തിയ ധോണി തുടർച്ചയായി 3 സിക്സറുകള്‍ പറത്തിയാണ് മുംബൈയിലെ ആരാധകരെ ആവേശം കൊള്ളിച്ചത് . ധോണിയുടെ മൈതാനത്തേക്കുള്ള വരവിനായി കാത്തിരുന്ന ചെന്നൈ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ് തല ഒരുക്കിയത്.
മുംബൈ ഇന്ത്യന്‍സിന്റെ നായകനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ മൈതാനത്തിന്റെ വെവ്വേറെ ദിക്കുകളിലേക്ക് പറത്തി മാഹി 20-ാം ഓവറില്‍ ഹാട്രിക് സിക്സ് തികയ്ക്കുന്ന കാഴ്ച ഐപിഎല്‍ പ്രേമികളെ കുളിരുകോരിച്ചു.

ഡാരില്‍ മിച്ചല്‍ പുറത്തായപ്പോഴാണ്ആ ആരാധകരുടെ ഹര്‍ഷാരവങ്ങളോടെ എം എസ് ധോണി ക്രീസിലേക്ക് ഇറങ്ങിയത്. ഹർദിക് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിലാണ് മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സർ നേടിയാണ് ധോണി ആരംഭിച്ചത്.
ധോണിക്കെതിരെ ഓഫ് സൈഡില്‍ ഒരു സ്ലോ ബോളാണ് ഹർദിക് പാണ്ഡ്യ എറിഞ്ഞത്. എന്നാല്‍ കൃത്യമായി ലെങ്ത് മനസ്സിലാക്കിയ ധോണി ലോങ്ങ് ഓഫിന് മുകളിലൂടെ ആദ്യ പന്ത് തന്നെ ഒരു കൂറ്റൻ സിക്സർ പായിക്കുകയായിരുന്നു. 81 മീറ്റർ അകലെയാണ് പന്ത് പതിച്ചത്. ശേഷം പാണ്ട്യയെറിഞ്ഞ രണ്ടാം പന്തില്‍ ലോങ് ഓണിലൂടെ മറ്റൊരു സിക്സർ നേടാനും ധോണിക്ക് സാധിച്ചു.
ഓവറിലെ അഞ്ചാം പന്തില്‍ സ്ക്വയർ ലെഗിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടി ധോണി ഹാട്രിക്ക് സിക്സറുകള്‍ സ്വന്തമാക്കി വാങ്കഡെയില്‍ അണിനിരന്ന ആരാധകർക്ക് നല്ലൊരു കാഴ്ച്ചവിരുന്നു നൽകി.
സെലിബ്രിറ്റികളടക്കം ധോണിയുടെ മാസ്മരിക ബാറ്റിംഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആക്കുന്നുണ്ട്.

Comments