ബെംഗളൂരു: പതിനഞ്ചാം വയസ്സിൽ തന്നെ സീനിയർ ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്ത് ചരിത്രംകുറിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. സെൻട്രൽ സോണിനെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് തീർത്തും അപ്രതീക്ഷിതമായി വൈഭവിനെ തേടിയെത്തിയത്. ടീം ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഈ വലിയ ഉത്തരവാദിത്തലേക്ക് എത്തിയത്.
സെന്‍ട്രല്‍ സോണിന്റെ ഒന്നാം ഇന്നിംഗ്‌സിനിടെ 19-ാം ഓവറിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിക്കറ്റ് കീപ്പിംഗിനിടയില്‍ ഇഷാന്‍ കിഷന്റെ വലതു കൈത്തണ്ടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഫിസിയോയുടെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കളം വിട്ട കിഷന്റെ കൈത്തണ്ടയില്‍ പിന്നീട് വലിയ തോതില്‍ ബാന്‍ഡേജ് ചുറ്റിയിരിക്കുന്നത് കാണാമായിരുന്നു. ഇഷാന്‍ കിഷന്‍ പുറത്തായതോടെ കുമാര്‍ കുശാഗ്ര വിക്കറ്റ് കീപ്പിംഗ് ചുമതല ഏറ്റെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം കഷ്ടം 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിക്ക് നല്‍കുകയായിരുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഒരു സീനിയര്‍ ഫസ്റ്റ് ക്ലാസ് ടീമിന്റെ നായകനാകുന്നത് താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
2024ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവിന്റെ പത്താമത്തെ ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു സെൻട്രൽ സോണിനെതിരായ സെമിഫൈനൽ. ഈ പ്രായത്തിൽ തന്നെ വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏൽപിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും ഈസ്റ്റ് സോൺ സെലക്ടർമാർ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അത് പുതിയ ചരിത്രത്തിന് വഴിതുറക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 32 ഓവറിൽ 81 റൺസെടുക്കുന്നതിനിടെ സെൻട്രൽ സോണിന് മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.
മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, അഭിമന്യു ഈശ്വരന്‍ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സോണ്‍ ടീമിനെയാണ് ഈ കൗമാരക്കാരന്‍ നയിക്കുന്നത്. മത്സരത്തില്‍ മികവ് കാട്ടിയ ഈസ്റ്റ് സോണ്‍, ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സെന്‍ട്രല്‍ സോണിനെ 81 റന്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് തളര്‍ത്തിയിരുന്നു.

Comments