വന്യമൃഗങ്ങളുടെ വേട്ടയാടലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ കടുവയുടെയും, സിംഹത്തിന്റെയും , പുലിയുടെയും വീഡിയോകള്‍ തന്നെയാണ് മുന്‍പന്തിയില്‍. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമുള്ള കാര്യവുമല്ല എങ്ങനെയും ഇരയെ തോല്‍പ്പിച്ച് കീഴടക്കുന്ന വേട്ടയാടല്‍ രീതിക്ക് കാഴ്ചക്കാര്‍ ഏറെയാണ്.
എന്നാല്‍ ഇപ്പോഴിതാ കടുവയുടെ പിടിയില്‍ അമര്‍ന്ന കാട്ടുപോത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവിവര്ഗത്തില്പ്പെട്ടവര് ഓടിയെത്തുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ആത്മാര്‍ഥതയുള്ള ഒരു കൂട്ടുകാരന് കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ഒരു കൂട്ടുകാരന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് സുശാന്ത നന്ദ ഐഎഫ്എസ് ആണ്.
കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ തളര്‍ന്നുപോകുന്ന ഘട്ടത്തില്‍ മറ്റൊരു കാട്ടുപോത്ത് രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതോടെ കടുവ കാട്ടുപോത്തിനെ വിട്ട് കാട്ടിലേക്ക് ഓടിമറയുന്നതാണ് വീഡിയോയുടെ അവസാനം.

Comments