
സൂര്യയെ നായകനാക്കി തമിഴ്നാട്ടിലെ ജല്ലിക്കെട്ട് പ്രമേയമായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’ സി. എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വാടിവാസലിന് ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് വെട്രിമാരൻ ഒരുക്കുന്നതെന്ന റിപ്പോർട്ടുകളുണ്ടായയിരുന്നു.
എന്നാൽ ഇപ്പോഴിതാ വാടിവാസലിന് ശേഷമുള്ള വെട്രിമാരൻ ചിത്രത്തിൽ നായകനായി രാഘവ ലോറൻസ് എത്തിയിരിക്കുകയാണ്. ലോറൻസ് തന്നെയാണ് വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. വെട്രിമാരൻ എഴുതിയ ഒരു ഗംഭീര സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷവാനും ആവേശഭരിതനുമാണെന്നാണ് നിർമ്മാതാവ് എസ് കതിരേശനും വെട്രിമാരനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലോറൻസ് കുറിച്ചത്. കൂടാതെ വിജയ്മായുള്ള സിനിമ ഇനി നടക്കില്ലെന്നും വെട്രിമാരൻ അടുത്തിടെ ഒരു അവാർഡ് നിശയിൽ പറഞ്ഞിരുന്നു.
അതേസമയം സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ വിടുതലൈ പാർട്ട് 1 ആയിരുന്നു വെട്രിമാരന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.






