
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കിയെന്ന് മോദി പറഞ്ഞു.
പഴയ നിയമം ഇന്ദിരാഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നിൽ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നതെന്നും മോദി വിശദമാക്കി. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്തതെന്നും മോദി വിമർശിച്ചു. ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോൺഗ്രസ് കൊള്ളയടിക്കൽ തുടരുമെന്നാണ് ജനം പറയുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.






