
ചോക്ലേറ്റുകള് ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഒരുപോലെ ഇഷ്ടമാണ് ചോക്ലേറ്റുകള്. അതുകൊണ്ട് എല്ലാവരും തന്നെ ചോക്ലേറ്റുകള് രുചിച്ചു നോക്കിട്ടുണ്ട്. എന്നാല് ഇന്നും ഇതിന്റെ രുചി അറിയാത്ത നിരവധി ആളുകളുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഐവറി കോസ്റ്റില് നിന്നുള്ള കൊക്കോ കര്ഷകര് ആദ്യമായി ചോക്ലേറ്റ് രുചിച്ച് നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്.
ഐവറി കോസ്റ്റിലാണ് ലോകത്തിലെ മൊത്തം ഉല്പ്പാദനത്തിന്റെ 45 ശതമാനം കൊക്കോയും ഐവറി കോസ്റ്റിലാണ് ഉല്പ്പാദിപ്പിക്കുന്നത്. ഇവിടുത്തെ കൊക്കോ കര്ഷകര് ദിവസവും അധ്വാനിക്കുന്നവരാണ്. എന്നാല് അവരൊന്നും തന്നെ ചോക്ലേറ്റ് കഴിച്ചിട്ടില്ല എന്നാണ് ഈ വീഡിയോ കണുമ്പോള് മനസ്സിലാകുന്നത്. വീഡിയോയില് കൊക്കോ കര്ഷകനായ അല്ഫോണ്സോ എന്നൊരാളെയാണ് ആദ്യം കാണുന്നത്. അദ്ദേഹത്തോട് ഒരാള് ഇവ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന അറിയുമോ എന്ന് ചോദിക്കുന്നുണ്ട്. അല്ഫോണ്സോയുടെ മറുപടി നല്ല ഭക്ഷണസാധനങ്ങളുണ്ടാക്കാനാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ കഴിച്ചിട്ടില്ല എന്നാണ്.
@spottedhyacinth എന്ന എക്സ് യൂസറാണ് വീഡിയോ എക്സില് പങ്കുവച്ചിരിക്കുന്നത്. ' ഐവറി കോസ്റ്റിലെ ഒരു കൊക്കോ കര്ഷകന് ആദ്യമായി ചോക്ലേറ്റ് രുചിച്ചു നോക്കുന്ന ഈ ക്ലിപ്പ് ഞാന് ഒരിക്കലും മറക്കില്ല' എന്ന കാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകള് നല്കിയത്. അതേസമയം ഈ രാജ്യം സ്വന്തമായി ബിസിനസ് ചെയ്യണമെന്നും ഈ കര്ഷകരെ മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിക്കണം എന്നും കമന്റുകള് നല്കിയവരും നിരവധിയാണ്.







Comments