വനഖേലകളിലൂടെയുള്ള വാഹന ഗതാഗതം പലപ്പോഴും വന്യമൃഗങ്ങളുടെ യാത്രയ്ക്ക് ഭീഷണിയാകാറുണ്ട്. ഇതിനുള്ള പരിഹാരമാര്‍ഗമായി സൃഷ്ടിട്ടിക്കപ്പെട്ട ഒന്നാണ് വന്യജീവി ഇടനാഴികള്‍. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും തങ്ങളുടെ വനങ്ങളിലൂടെ കടന്ന് പോകുന്ന റോഡുകള്‍ക്ക് കുറുകെ വന്യജീിവ ഇടനാഴികള്‍ നിര്‍മ്മിച്ചിട്ടുണ്ട്്. ഇത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴി നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലൊസാഞ്ചലസ്. ഇതിനായി പ്രധാനപ്പെട്ട ഒരു ഹൈവേ തന്നെ ലൊസാഞ്ചലസ് ഭരണകൂടം പൂട്ടിയിടുകയാണ്.
101 ഫ്രീവേയിലൂടെയുള്ള വാഹന ഗതാഗതമാണ് മൃഗങ്ങള്‍ക്ക് വഴിയൊരുക്കാനായി ലൊസാഞ്ചലസ് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. സാന്റ മോണിക്ക മലനിരകളിലെയും സാന്റ സൂസന്ന മലനിരകളിലെയും കൂട്ടിയോജിപ്പിച്ച് കൊണ്ടാണ് ഇടനാഴി നിര്‍മ്മിക്കുന്നത്. ഇരു മലനിരകളിലെയും വന്യജീവികള്‍ക്ക് ഇടതടവില്ലാതെ സഞ്ചരിക്കാന്‍ ഇടനാഴി സഹായകരമാകുമെന്ന് വിദഗ്ധര്‍ പറയുുന്നു. പൂര്‍ണ്ണമായി ഗതാഗതം നിരോധിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ കൂടി കണക്കിലെടുത്ത് രാത്രി കാലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഗതാഗതം തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദിവസവും രാത്രി 11.59 മുതല്‍ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ഹൈവേയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുമെന്ന് അറിയിപ്പുണ്ട്. അമേരിക്കയില്‍ റോഡുകള്‍ മുറിച്ച് കടക്കുന്ന മൃഗങ്ങള്‍ വാഹനങ്ങളില്‍ ഇടിച്ച് ഇരുനൂറോളം പേര് ഇതിനകം മരിച്ചെന്നും ഏതാണ്ട് 26,000 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കാട്ടുപൂച്ചകള്‍, മാനുകള്‍, നിരവധി ഉരഗ വര്‍ഗ്ഗങ്ങള്‍ , കൂഗറുകള്‍ എന്നിങ്ങനെ ഈ മേഖലയിലെ വ്യത്യസ്ത ജീവജാലങ്ങള്‍ക്ക് ഇടനാഴി ഉപകാരപ്രദമാകുമെങ്കിലും പ്രധാനമായും മൗണ്ടേന് ലയണുകളെ ഉദ്ദേശിച്ചാണ് വനപാത ഒരുക്കുന്നത്. സാന്റാ മോണിക്ക മലനിരകളില്‍ ജീവിക്കുന്ന മൗണ്ടേന് ലയണുകള്‍ ജനിതക വൈവിധ്യത്തില്‍ ഏറ്റവും പിന്നിലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റൊരു പ്രദേശത്തേക്ക് കൂടി സുഗമമായി സഞ്ചരിക്കാന്‍ അവയ്ക്ക് അവസരം ലഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Comments