
മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ഷ ഗെയ്ക്വാദിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് ഉജ്വല്‍ നേരിടും.
അദ്ദേഹം 1993ലെ മുംബൈ സ്ഫോടനം, ഗുല്‍ഷന്‍ കുമാര്‍ കൊലപാതകം, പ്രമോദ് മഹാജന് കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളില്‍ വാദിച്ചയാളാണ്. 2016ല്‍ പത്മശ്രീ ലഭിച്ചു. ഉജ്വല്‍ നികമിനെ നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.






