
യാത്രക്കാരുടെ വിചിത്രമായ പല പെരുമാറ്റങ്ങള്ക്കൊണ്ടും ഡല്‍ഹി മെട്രോ പലപ്പോഴും വാര്‍ത്തകളി ഇടം നേടാറുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം, റീല്‍സ് ചിത്രീകരണം, സീറ്റിന് വേണ്ടിയുള്ള തല്ലുകൂടല് തുടങ്ങിയവയെല്ലാം മെട്രായിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയിട്ടും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇതിന് കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയില്‍ നിന്ന് പുറത്തുവന്ന മറ്റൊരു വീഡിയോ. ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കോച്ചില്‍ ഒരുകൂട്ടം സ്ത്രീകള്‍ പാട്ടുപാടുന്നതിന്റെയും നൃത്തം ചെയ്യന്നതിന്റെയും വീഡിയോയാണ് ഇത്.
@snaxxy555 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ' ഡല്‍ഹി മെട്രോ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു പരമ്പരാഗത ഗാനം പാടിക്കൊണ്ട് ഒരുകൂട്ടം സ്ത്രീകള്‍ നൃത്തം ചെയ്യുകയാണ്. അതിനിടയില്‍ ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് നിര്‍ത്തി മറ്റ് സ്ത്രീകളെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മാത്രമല്ല മെട്രോയില്‍ വേറെ കുറെ യാത്രക്കാരെയും കാണാം. അവര്‍ സ്ത്രീകളുടെ നൃത്തം ആശ്ചര്യത്തോടെ നോക്കി കാണുകയാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഭൂരിഭാഗം ആളുകള്‍ക്കും വീഡിയോ ഇഷ്ടമായി എന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാക്കുന്നത്. ' ഇതില്‍ അശ്ലീലമൊന്നുമില്ല, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാതെ അവര്‍ ആസ്വദിക്കട്ടെ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. മറ്റൊരാള്‍ കുറിച്ചത് 'ലേഡീസ് സംഗീത് കോച്ച്' എന്നാണ്. അതേസമയം മെട്രോയില്‍ പാട്ടും നൃത്തവും അനുവദനീയമല്ല എന്നും യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ എടുക്കണം എന്നും കമന്റ് നല്കിയവരും ഉണ്ട്.






