
സൗഹൃദ ബന്ധങ്ങള്‍ക്ക് വളരെയധികം വില കല്‍പ്പിക്കുന്നവരാണ് നമ്മള് മനുഷ്യര്‍. എന്നാല്‍ നമ്മള് മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഇത്തരത്തില്‍ സൗഹൃദം കാത്തുസക്ഷിക്കുന്നവരാണ്. കൂട്ടുകാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുകയും, ആപത്ത് ഘട്ടത്തില്‍ കൂട്ടുകാരെ സഹായിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. അതോടൊപ്പം പരസ്പരം കൈത്താങ്ങ് നല്കുന്ന ഇവയുടെ അതിമനോഹരമായ നിമിഷങ്ങളും ചിലപ്പോള്‍ കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്. സമാനാമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോയില്‍ ഒരു നായയുടെ പ്രശ്നം തിരിച്ചറിഞ്ഞ സുഹൃത്തായ നായ അത് പരിഹരിച്ച് നല്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
@dogsofinstagram എന്ന പട്ടികളുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ' ദൈവത്തിന് നന്ദി @duke ദി വാട്ടര്‍ ബോയെ രക്ഷിക്കാന്‍ അവനൊരു വലിയ സഹോദരന് ഉണ്ട്. എത്ര അവിശ്വസനീയമാംവിധം മധുരം! എന്നു കുറിച്ചുക്കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ഒരു കടല്‍ തീരമാണ് കാണുന്നത്. അവിടെ ഒന്നിന് ഒന്നിന് പുറകെ ഒന്നായി പാഞ്ഞ് വരുന്ന തിരമാലകള്‍ക്ക് സമീപത്തേക്ക് നീങ്ങിയ തന്റെ പന്തെടുക്കാന്‍ ഭയന്ന് ഓരോ തിരവരുമ്പോഴും പിന്നിലേക്ക് വലിയുന്ന ഒരു നായ കുട്ടിയെയാണ് കാണുന്നത്.
പന്ത് തിരയില്‍പെട്ട് പോയതിനാല്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയോടെ പട്ടിക്കുഞ്ഞ് ചുറ്റും നോക്കുമ്പോള്‍, തൊട്ട് അപ്പുറത്ത് കടല്‍ മണലില്‍ വലിയൊരു കുഴി കുഴിക്കുകയായിരുന്ന മറ്റൊരു നായ ഓടിവരികയും പന്തെടുത്ത് പട്ടിക്കുട്ടിയുടെ അടുത്തുകൊണ്ട് ഇടുകയും ചെയ്യുന്നു ആരുടെയും നിര്‍ദ്ദേശമില്ലാതെ നായ അത്തരമൊരു പ്രവൃത്തി ചെയ്തത് കാഴ്ച്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെിയത്. 'നായകള്‍ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നില്‍ക്കുന്നവരാണെന്നും അവയൊരിക്കലും നമ്മെ പാതി വഴിയില്‍ ഉപേക്ഷിക്കില്ലെന്നും ചിലര്‍ കുറിച്ചു. അത് രണ്ട് നായ്ക്കള്‍ തമ്മിലുള്ള ശുദ്ധമായ സഹവാസത്തിന്റെയും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രകടനമല്ലാതെ മറ്റൊന്നുമല്ലെന്ന് 'അത് രണ്ട് നായ്ക്കള്‍ തമ്മിലുള്ള ശുദ്ധമായ സഹവാസത്തിന്റെയും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രകടനമല്ലാതെ മറ്റൊന്നുമല്ലെന്ന്' മറ്റൊരു കാഴ്ചക്കാരനെഴുതി.






