കടുത്ത വേനലിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. എന്തൊക്കെ ചെയ്തിട്ടും ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ കടുത്ത ചൂടില്‍ വെന്തുരുകുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിനിടയിലാണ് ഉത്തര്‍പ്രദേശിലെ കനൗജിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ നിന്നുള്ള ഒരു രസകരമായ കാഴ്ച നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. കൊച്ചുകുട്ടികള്‍ അവരവരുടെ ക്ലാസ് മുറിയില്‍ തന്നെ നീന്തുന്നതും കളിക്കുന്നതും കാണാം. ക്ലാസ് മുറി തന്നെ നീന്തല്‍ക്കുളമായി മാറ്റിയിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
ഈ സ്കൂളില്‍ ചെന്നാല്‍ കൊച്ചുകുട്ടികള്‍ അവരവരുടെ ക്ലാസ് മുറിയില്‍ തന്നെ നീന്തുന്നതും കളിക്കുന്നതുമാണ് കാണാന്‍ കഴിയുക.
ചൂട് സഹിക്കാനാവാതെ കുട്ടികള്‍ സ്കൂളിലേയ്ക്ക് വരാന്‍ തന്നെ മടി കാണിച്ചു. ഇതേത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ വെള്ളം നിറച്ച് കുട്ടികള്‍ക്ക് അതില്‍ കളിക്കാന്‍ അവസരം നല്‍കിയത്. ഇതോടെ എല്ലാ കുട്ടികളും സ്കൂളിലേക്ക് എത്തിത്തുടങ്ങിയെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്. ''ഇപ്പോള്‍ അവരെല്ലാവരും വെള്ളത്തില്‍ കളിക്കും. പഠിക്കാനും താല്‍പ്പര്യമായി. വര്‍ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. '
ക്ലാസ് മുറിയില്‍ കണങ്കാലിനൊപ്പമുള്ള വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയും നീന്തുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരഗമായി. താപനില കഴിഞ്ഞ രണ്ട് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇന്നലെ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണ ഉപദ്വീപുകളിലും താപ നില ഇനിയും വര്‍ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Comments