
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബീഹാറില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ ഏറെ ശ്രദ്ധനേടുന്നത്. അമ്മായിയമ്മയുമായി അവിഹിത ബന്ധം പുലര്‍ത്തിയ മരുമകനെ കൈയ്യോടെ പിടികൂടിയിരിക്കുകയാണ് അമ്മായിയച്ഛന്. ബന്ധം പുറത്തറിഞ്ഞതോടെ ഇരുവരുടെയും വിവാഹം നാട്ടുകാര്‍ തന്നെ നടത്തി.
ബങ്കയിലെ ഹീര്‍ മോത്തി ഗ്രാമത്തിലാണ് വിചിത്ര സംഭവം. സിക്കന്ദര്‍ യാദവ് എന്ന 45കാരനാണ് 55 കാരിയായ ഗീത ദേവി എന്ന തന്റെ അമ്മായിയമ്മയെ വിവാഹം കഴിച്ചത്. ഭാര്യമരിച്ച ശേഷം സിക്കന്ദര്‍ തന്റെ രണ്ട് മക്കളോടൊപ്പം ഭാര്യയുടെ അച്ഛനമ്മമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇക്കാലയളവിലാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയബന്ധം ശക്തമായത്. ഇരുവരുടെയും ബന്ധത്തില്‍ ഗീതയുടെ ഭര്‍ത്താവ് ദിലേശ്വര് ഡാര്വേയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ബന്ധം ഇദ്ദേഹം കണ്ടുപിടിച്ചത്.
തുടര്‍ന്ന് ഈ വിവരം ഡാര്വേ പഞ്ചായത്തിനുമുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിന് മുന്നിലെത്തിയ സിക്കന്ദര്‍ യാദവ് തനിക്ക് ഗീതാ ദേവിയുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ ഡാര്വെ പറഞ്ഞു. പഞ്ചായത്തും ഈ തീരുമാനത്തിനൊപ്പം നിന്നു. തുടര്‍ന്ന് ഇരുവരുടെയും കോടതി വിവാഹവും നാട്ടുകാര്‍ നടത്തിക്കൊടുക്കുകയായിരുന്നു.






