
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്കൂളുകള്‍. നാളെ നടക്കുന്ന ടെസ്റ്റുകള്‍ എറണാകുളത്തെ ഡ്രൈവിങ് സ്കൂളുകള്‍ ബഹിഷ്കരിക്കും. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ നാളെ നടക്കാനിരിക്കെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ടെസ്റ്റിന്റെ എണ്ണം 60 പേരിലേക്ക് ചുരുക്കുമ്പോള്‍ വലിയ രീതിയില്‍ തന്ന്െ ആലുകളെ ബാധിക്കുമെന്ന് ഡ്രൈവിഹ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
വിദേശത്തുള്‍പ്പെടെ പോകാന്‍ നില്ക്കുന്ന ആളുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് പുതിയ പരിഷ്കാരത്തിലൂടെ നേരിടുന്നതെന്ന് അധികൃതര്‍ പറയുന്നു.
ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ ആര്‍ടിഒയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.






